താഹ കൊല്ലേത്ത്

താഹ കൊല്ലേത്തിെൻറ വേർപാടിൽ അനുശോചനയോഗം ചേർന്നു

റിയാദ്: മലയാളം മിഷൻ സൗദി ചാപ്റ്റർ ചെയർമാനും ജിസാൻ ‘ജല’ പ്രവാസ സംഘടനയുടെ മുഖ്യരക്ഷാധികാരിയുമായിരുന്ന താഹ കൊല്ലേത്തിെൻറ അകാല വേർപാടിൽ സൗദി പ്രവാസലോകം അനുശോചനം രേഖപ്പെടുത്തി. മലയാളം മിഷെൻറ അഭിമുഖ്യത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജോമോൻ സ്റ്റീഫൻ അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു. മാധ്യമം, ഭാഷ, സാംസ്കാരികം, രാഷ്ട്രീയം, സാമൂഹികം, ജീവകാരുണ്യം എന്നീ മേഖലകളിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം തെൻറ സാന്നിധ്യവും അർപ്പണബോധത്തോടെയുള്ള പ്രവർത്തനവും കൊണ്ട് സൗദി മലയാള പ്രവാസ ഭൂമികയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് താഹ കൊല്ലേത്ത് എന്ന് അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.

മലയാളം മിഷൻ തമിഴ്നാട് ചാപ്റ്റർ കോഓഡിനേറ്റർ പി.ആർ. സ്മിത, മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക്, കെ.എം.സി.സി പ്രതിനിധി ഹാരിസ് കല്ലായി, മലയാളം മിഷൻ വിദഗ്ധ സമിതി അധ്യക്ഷ ഷാഹിദ ഷാനവാസ്, മലയാളം മിഷൻ ദുബൈ ചാപ്റ്റർ സെക്രട്ടറി ദിലീപ്, നവോദയ ദമ്മാം മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, കേളി റിയാദ് മുഖ്യ രക്ഷാധികാരി കെ.പി.എം. സാദിഖ്, എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, നവോദയ ജിദ്ദ ജനറൽ സെക്രട്ടറി ശ്രീകുമാർ, മലയാളം മിഷൻ ഷാർജ ചാപ്റ്റർ സെക്രട്ടറി ശ്രീകുമാരി ആൻറണി, ജിസാൻ ജല ജനറൽ സെക്രട്ടറി സലാം കൂട്ടായി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണികൃഷ്ണൻ കാളിന്ദി, പ്രതിഭ നജ്റാൻ പ്രതിനിധി ഷാനവാസ് കളത്തിൽ, അസീർ പ്രവാസി സംഘം പ്രതിനിധി പ്രദീപ് ബാബു, ജിസാൻ ജല രക്ഷാധികാരി സമിതി അംഗം ഓമനക്കുട്ടൻ ആലപ്പുഴ, കെ.എം.സി.സി ജിസാൻ പ്രതിനിധി ഡോ. ഫിറോസ് മൻസൂർ, കേളി റിയാദ് പ്രതിനിധി നാസർ കാരക്കുന്ന്, ജിസാൻ ജല ഭാരവാഹികളായ ഡോ. ജോ വർഗീസ്, സണ്ണി ഓതറ, മലയാളം മിഷൻ ഭാരവാഹികളായ പി.കെ. ജുനൈസ്, സീബ കൂവോട്, വി.കെ. ഷഹീബ, സെൽവരാജ് മാസ്റ്റർ, രശ്മി രാമചന്ദ്രൻ, ഉബൈസ് മുസ്തഫ തബൂക് എന്നിവർ താഹ കൊല്ലേത്തിനെ അനുസ്മരിച്ച് സംസാരിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതി ഉപാധ്യക്ഷൻ ഡോ. രമേഷ് മൂച്ചിക്കൽ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Condominium Meeting Held over the Demise of Taha Kollet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.