‘വെസ്റ്റേൺ അബഹ’ക്ക് തറക്കല്ലിട്ട ചടങ്ങിൽ അസീർ ഗവർണർ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസ്

അസീറിൽ വൻ ടൂറിസം പദ്ധതി ‘വെസ്റ്റേൺ അബഹ’ക്ക് തറക്കല്ലിട്ടു

അബഹ: അസീറിൽ ‘വെസ്റ്റേൺ അബഹ’ ടൂറിസം പദ്ധതിക്ക് തുടക്കമായി. അസീർ ഗവർണർ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് തറക്കല്ലിട്ടു. മുജീബ് ചടയമംഗലമാണ് റിപ്പോർട്ട് തയാറാക്കിയത്.

1.53 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലുള്ള പദ്ധതിയിൽ 330 ഹോട്ടൽ യൂനിറ്റുകൾ, 52 വില്ലകൾ, 78 താമസ യൂനിറ്റുകൾ, ഉദ്യാനങ്ങൾ, റസ്റ്റാറന്റുകൾ, വ്യാപാരശാലകൾ എന്നിവയുണ്ടാകും. ഇതിലൂടെ ആയിരത്തിലേറെ പുതിയ തൊഴിലവസരങ്ങൾ ലഭിക്കും.

കിങ് ഖാലിദ് സർവകലാശാലയുമായി ഒപ്പുവെച്ച കരാർ വഴി വിവിധ വകുപ്പുകളിലെ 250-ലേറെ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകും. ചടങ്ങിന്റെ സമാപനത്തിൽ സ്പോൺസർമാരെയും പങ്കാളികളെയും പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ജുറൈസ് ആദരിച്ചു.

Tags:    
News Summary - Foundation Stone Laid for 'Western Abha' Tourism Project in Asir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.