കേളി കലാ സാംസ്കാരിക വേദി അഫ്ലാജ് യൂനിറ്റ് ‘വർണം-2026’ ഓണാഘോഷം രാമകൃഷ്ണൻ കൂവോട് ഉദ്ഘാടനം ചെയ്യുന്നു

അഫ്‌ലാജിൽ കേളി ‘വർണം-2026’ ഓണാഘോഷം സംഘടിപ്പിച്ചു

റിയാദ്: ലൈല-മജ്നുവിെൻറ അനശ്വര പ്രണയകഥ ഉറങ്ങുന്ന അഫ്‌ലാജിൽ കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ്ലാജ് യൂനിറ്റിെൻറ നേതൃത്വത്തിൽ ‘വർണം-2026’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അഫ്‌ലാജ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അൽഖർജ് ഏരിയ പ്രസിഡൻറ് രാമകൃഷ്ണൻ കൂവോട് ഉദ്ഘാടനം ചെയ്തു.

യൂനിറ്റ് പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ലൈല അഫ്‌ലാജ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് രാജ, കേളി ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ രാഘവൻ എന്നിവരും യൂനിറ്റ് ഭാരവാഹികളും അംഗങ്ങളും സംബന്ധിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി ആവേശകരമായ വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. എയ്സൽ ഷെഫീക്ക് അവതരിപ്പിച്ച മനോഹരമായ ഫ്യൂഷൻ ഡാൻസ് സദസ്സിെൻറ പ്രത്യേക കൈയടി നേടി. തുടർന്ന് പ്രവാസി ഗായകർ അണിനിരന്ന ഗാനമേള ആഘോഷരാവിന് മാറ്റ് കൂട്ടി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ യൂനിറ്റ് സെക്രട്ടറി ഷെഫീക്കിെൻറ നേതൃത്വത്തിൽ വിതരണം ചെയ്തു.

വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച് പുലർച്ചെ 4.30 വരെ നീണ്ടുനിന്ന ആഘോഷ പരിപാടികളിൽ അഫ്‌ലാജിലെ നിരവധി പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. യൂനിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളിക്കുന്നം സ്വാഗതവും ട്രഷറർ പ്രജു മുടക്കയിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Keli Al-Aflaj Unity Organizes Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.