‘ഇടം’ പ്രവാസി കൂട്ടായ്മ വാർഷിക പൊതുയോഗവും ഓണാഘോഷവും ഷിബു തെക്കുംപുറം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

‘ഇടം’ പ്രവാസി കൂട്ടായ്മ വാർഷിക പൊതുയോഗവും ഓണാഘോഷവും

റിയാദ്/കോതമംഗലം: ‘ഇടം’ പ്രവാസി കൂട്ടായ്മയുടെ വാർഷിക പൊതുയോഗവും പൊന്നോണാഘോഷവും കോതമംഗലം നള ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടന്നു.

കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രവാസലോകത്തെ അനുഭവങ്ങളും നാടുമായുള്ള ആത്മബന്ധവും കാത്തുസൂക്ഷിക്കാൻ ഇത്തരം കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഫലകങ്ങളും എം.എൽ.എ വിതരണം ചെയ്തു. ഇടം എക്സിക്യൂട്ടീവ് അംഗം വി.എസ്. സജീന അധ്യക്ഷനെ വേദിയിലേക്ക് ക്ഷണിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ഷൗകത്ത് അലി അധ്യക്ഷത വഹിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടേറിയറ്റ് അംഗം അജിൽസ് ഒ. ജമാൽ നിർവഹിച്ചു. സി.പി.എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം. അബൂബക്കർ ആശംസകൾ നേർന്നു.

സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതവും ജോയിൻറ് ട്രഷറർ ഷാജഹാൻ ഹസൈനാർ നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി.

Tags:    
News Summary - Idam Expatriate Forum Annual General Meeting and Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.