ദമ്മാം: പ്രഗല്ഭ ഡോക്ടർമാരുടെ നേതൃത്വത്തിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമർപ്പണം ചാരിറ്റബിൾ ട്രസ്റ്റിെൻറ 'ഓക്സിജൻ കോൺെസൻട്രേറ്റർ മെഷീൻ ചലഞ്ചിൽ', കാലിക്കറ്റ് എയർപോർട്ട് യൂസേഴ്സ് ഫോറം (കോഫ്) പങ്കാളിയായി ആദ്യത്തെ ഒാക്സിജൻ കോൺെസൻട്രേറ്റർ നൽകി. കോഴിക്കോട് തുറമുഖ അതിഥി മന്ദിരത്തിൽ കോഫ് ജനറൽ കൺവീനർ ടി.പി.എം. ഫസൽ മന്ത്രി അഹമ്മദ് ദേവർകോവിലിന് കോൺെസൻട്രേറ്റർ കൈമാറി.
പാവപ്പെട്ട രോഗികൾക്ക് ജീവൻരക്ഷ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന ട്രസ്റ്റിന് കോഫിെൻറ സഹായ സഹകരണം ഫസൽ വാഗ്ദാനം ചെയ്തു. നിലവിലെ സാഹചര്യത്തിൽ ട്രസ്റ്റിെൻറ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്നും കേരള സർക്കാറിൽ നിന്നും സാധ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും കോൺെസൻട്രേറ്റർ സ്വീകരിച്ച് സംസാരിച്ച മന്ത്രി സൂചിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിരവധി നിർധനരായ രോഗികൾ ശരീരത്തിലെ ഒാക്സിജെൻറ അളവിൽ കുറവ് കാരണം ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യം അഭിമുഖീകരിക്കുന്നുണ്ട്.
ഇത്തരം രോഗികൾക്ക് ആവശ്യമുള്ള ഓക്സിജൻ കോൺെസൻട്രേറ്റർ, വാട്ടർ ബെഡ്, എയർ ബെഡ്, മരുന്നുകൾ എന്നിവ സൗജന്യമായി നൽകുന്ന ട്രസ്റ്റിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ അംഗങ്ങളും ഭാരവാഹികളുമാണ്. കൂടാതെ 'മൊബൈൽ ആപ് ബെയ്സ്ഡ് ഹെൽത്ത് സർവേ'അവതരിപ്പിക്കാനുള്ള പരിശ്രമത്തിലാണെന്നും ലോക് ഡൗൺ പൂർണമായും കഴിഞ്ഞ ഉടൻ ഇൗ ആപ് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമർപ്പണത്തിെൻറ പ്രസിഡൻറും കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചീഫ് ന്യൂറോളജിസ്റ്റുമായ ഡോ. ഉമർ കാരാടൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സമർപ്പണം ട്രസ്റ്റ് ജനറൽ സെക്രട്ടറി പി. സിക്കന്തർ ആമുഖ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.