ജിദ്ദ: സൗദി അറേബ്യയിൽ അടുത്തയാഴ്ച മുതൽ വേനലിന് കാഠിന്യമേറും. അന്തരീക്ഷ താപനില ചില നഗരങ്ങളിൽ 50 ഡിഗ്രിക്കും മുകളിലെത്താനും സാധ്യതയുണ്ട്. ഇൗ വർഷത്തെ ഏറ്റവും ഉയർന്ന ചൂടാകും അടുത്തയാഴ്ച ഉണ്ടാകുകയെന്ന കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി ചൂണ്ടിക്കാട്ടി.
ഇൗത്തപ്പഴം പാകമാകുന്ന ഇൗ കാലത്തെ തബ്ബഖ് അൽതമർ എന്നാണ് പ്രാദേശികമായി പറയുന്നത്. ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെയാണ് ഇൗ കാലം നീണ്ടുനിൽക്കുക. ദൈർഘ്യമേറിയ പകലുകളും ചുരുങ്ങിയ രാത്രികളുമാണ് ഇൗ ദിവസങ്ങളുടെ പ്രത്യേകത. പൊടിക്കാറ്റിനൊപ്പമാകും ചൂടും ഉയരുക.
കിഴക്കൻ തീരപ്രദേശങ്ങളിൽ മൃദുവായ കടൽക്കാറ്റിൽ താപനില 42 ഡിഗ്രി വരെ എത്താം. എന്നാൽ കിഴക്കൻ മേഖലമുതൽ റിയാദ് വരെയുള്ള പ്രദേശത്താകും ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുക. ഇവിടങ്ങളിൽ 50 ഡിഗ്രി വരെ പ്രതീക്ഷിക്കാം. റിയാദ്, അൽഖസീം, അൽഖർജ് എന്നിവിടങ്ങളിൽ ശരാശി 48 ഡിഗ്രി വരെ പതിവാകും. ഹഫർ അൽബാതിൻ, അൽ അഹ്സ മേഖലയിൽ 50 ഡിഗ്രിയോട് അടുക്കും.
അൽജൗഫിൽ പ്രവിശ്യയിൽ 46-47 ഡിഗ്രിയാകും സാമാന്യ നില. ബാക്കി നഗരങ്ങളിലും പ്രദേശങ്ങളിലും 40^45 ഡിഗ്രി വരെ താപനില ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകൽ സമയത്ത് പുറത്ത് ഇറങ്ങുന്നതിൽ സൂക്ഷ്മത വേണമെന്നും അൽഹുസൈനി സൂചിപ്പിച്ചു. പ്രത്യേകിച്ച് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുവരെ. കൃത്യമായി മുൻകരുതൽ എടുത്ത ശേഷേമ ഇൗ സമയത്ത് പുറത്തിറങ്ങാവൂ. കൂടുതലായി വെള്ളം കുടിക്കണം. കുട്ടികളെ പുറത്തുവിടാൻ പാടില്ല. ആൾതിരക്കേറിയ ഇടങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.