റിയാദ്: നിയമലംഘനം നടത്തിയ വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ 28 ലക്ഷം റിയാൽ പിഴ ചുമത്തി. ഈ വർഷത്തെ രണ്ടാം പാദത്തിൽ കെണ്ടത്തിയ 87 നിയമലംഘനത്തിനാണ് പിഴ ചുമത്തിയതെന്ന് ഈ വർഷം രണ്ടാം പാദത്തിൽ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ റിപ്പോർട്ട്. സിവിൽ ഏവിയേഷൻ നിയമം, എക്സിക്യൂട്ടിവ് ചട്ടങ്ങൾ, നിർദേശങ്ങൾ എന്നിവയുടെ ലംഘനവും ഉൾപ്പെടും.
യാത്രക്കാരുടെ അവകാശസംരക്ഷണ നിയമം ലംഘിച്ച 63 സംഭവങ്ങളിലായി 19 ലക്ഷം റിയാൽ പിഴ ചുമത്തി. യാത്രക്കാരുടെ കൈവശം ആവശ്യമായ രേഖകളുണ്ടോ എന്ന് പരിശോധിക്കാത്തതിനും അംഗീകൃത സമയക്രമങ്ങൾ പാലിക്കാത്തതുമായ 13 നിയമലംഘനത്തിന് 70,000 റിയാൽ പിഴ ചുമത്തി.
അതോറിറ്റി നിർദേശങ്ങൾ പാലിക്കാത്തതിന് എട്ട് സംഭവങ്ങളിലായി 7,75,000 റിയാൽ പിഴ ഈടാക്കി. സിവിൽ ഏവിയേഷൻ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാത്തതിന് മൂന്ന് യാത്രക്കാർക്ക് 10,000 റിയാലാണ് പിഴ.
വ്യോമയാന മേഖലയിലെ നിയന്ത്രണത്തോടും മേൽനോട്ടത്തോടുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായണ് നടപടി. അതോടൊപ്പം യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ വ്യോമഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഇത് പ്രയോജനപ്പെടുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.