സൗദി എറണാകുളം െറസിഡന്റ്സ് അസോസിയേഷൻ ക്രിസ്മസ്- ന്യൂഇയർ
ആഘോഷപരിപാടിയിൽ ബിജു ആൻറണി സംസാരിക്കുന്നു
ജിദ്ദ: സൗദി എറണാകുളം റസിഡന്റ്സ് അസോസിയേഷന്റെ (സേറ) ആഭിമുഖ്യത്തിൽ ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
ഹാറാസത് വില്ലയിൽ നടന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇതോടനുബന്ധിച്ച ചടങ്ങിൽ പ്രസിഡന്റ് ജോൺസൺ കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മോഹൻ ബാലൻ, സിമി അബ്ദുൽ ഖാദർ, സഹീർ മാഞ്ഞാലി എന്നിവർ ക്രിസ്തുമസ് സന്ദേശങ്ങൾ നൽകി സംസാരിച്ചു.
ജോയിന്റ് സെക്രട്ടറി ബിജു ആന്റണി സ്വാഗതവും സെക്രട്ടറി ഇൻചാർജ് ക്രിസ് ജെയിംസ് നന്ദിയും പറഞ്ഞു. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനസന്ധ്യയും ദിവ്യ, അഭിലാഷ് എന്നിവർ ചിട്ടപ്പെടുത്തി പരിശീലിപ്പിച്ച കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ക്രിസ്തുമസ് കരോളും സ്കിറ്റുകളും കോമഡി ഷോകളും പരിപാടിയിൽ അരങ്ങേറി. ഗായകൻ മിർസാ ഷരീഫ് ആഘോഷപരിപാടിയിൽ സംബന്ധിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ്, ഹർഷാദ്, അനീസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.