നവോദയ ഖോബാർ ഏരിയ കുടുംബവേദി ക്രിസ്മസ്, ന്യൂ ഇയർ ആഘോഷപരിപാടികൾ
അൽ ഖോബാർ: നവോദയ ഖോബാർ ഏരിയ കുടുംബവേദി ക്രിസ്മസ്, ന്യൂ ഇയർ ആഘോഷപരിപാടി സംഘടിപ്പിച്ചു. ‘ജിംഗിൽ വൈബ്സ് 2025’ എന്ന പേരിൽ ദമ്മാം സൈഹാത്തിലെ ഫാമിൽ വിവിധ മത്സരങ്ങളുടെയും കലാപരിപാടികളോടെയുമാണ് ആഘോഷം നടന്നത്. ഖോബാർ ഏരിയ പ്രസിഡന്റ് ജസ്ന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാണത്, ഏരിയ സെക്രട്ടറി സുജാത് സുധീർ, യൂനിറ്റ് സെക്രട്ടറിമാരായ റിനു, ഷാന്റോ, സ്റ്റെഫി, ശരണ്യ, സുധീഷ് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫി കൈമാറി.
ഏരിയ ട്രഷറർ അജു തങ്കച്ചൻ സ്വാഗതവും ബാലവേദി കൺവീനർ ഷെർന സുജാത് നന്ദിയും പറഞ്ഞു. കുടുംബവേദി ഖോബാർ ഏരിയയിലെ അഞ്ചു യൂനിറ്റുകളിൽ നിന്നുമായി ഇരുന്നൂറിൽപരം കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ ക്രിസ്മസ് കരോൾ, സാന്റാ, ക്രിസ്മസ് ട്രീ മത്സരങ്ങൾ യൂനിറ്റ് അടിസ്ഥാനത്തിൽ നടത്തി വിജയികളെ കണ്ടെത്തി. കരോൾ മത്സരത്തിൽ ഷമാലിയ യൂനിറ്റ് ഒന്നാം സ്ഥാനവും റാക്ക യൂനിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ക്രിസ്മസ് സാന്റാ മത്സരത്തിൽ ഒന്നാം സ്ഥാനം റാക്ക യൂനിറ്റിനും രണ്ടാം സ്ഥാനം ബയോണിയ യൂനിറ്റിനുമാണ്. ക്രിസ്മസ് ട്രീ മത്സത്തിൽ ഷമാലിയ യൂനിറ്റ് ഒന്നാം സ്ഥാനവും മക്ക യൂനിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ മ്യൂസിക് ബാൻഡായ തണ്ടർ ബാംഗിന്റെ ലൈവ് മ്യൂസിക്കൽ പരിപാടിയും ഒപ്പം കുട്ടികളുടെയും സ്ത്രീകളുടെയും വിവിധ കലാപരിപാടികളും ക്യാമ്പ് ഫയറും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.