???? ????????? ??? ????? ??????? ?????? ??????? ?????

ആ ചുവരെഴുത്തി​െൻറ അർഥം തേടി സോഷ്യൽ മീഡിയ

ജിദ്ദ: ചൈനയിലെ വൻമതിലിനടുത്ത്​ സ്​ഥാപിച്ച സ്​മാരകഫലകത്തിൽ കുറിച്ചിട്ട വാക്കുകളുടെ അർഥം തേടി സോഷ്യൽ മീഡിയ .​ ചൈന സന്ദർശനത്തിനിടെ വൻമതിലിനടുത്ത്​ നിന്നെടുത്ത സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​െൻറ ചി​ത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായപ്പോഴാണ്​ ചുവരിൽ കൊത്തിവെച്ച ചൈനീസ്​ വാക്കുകളുടെ അർഥം തേടിയുള്ള ചർച്ച അറബ്​ ലോകത്ത്​ സജീവമായത്​. ചൈനയിലെ ട്രാൻസ​ലേഷൻ സംഘത്തിലെ അംഗമായ ഫഹദ്​ ഉറൈശി ചൈനീസ്​ എഴുത്തി​​െൻറ അർഥം ട്വിറ്ററിൽ കുറിച്ചതോടെയാണ്​ ചർച്ചക്ക്​ വിരമമായത്​. ‘ചൈനയിലെ വൻമതിൽ സന്ദർശിച്ചിട്ടില്ലാത്തവൻ യഥാർഥ ഹിറോ അല്ല’ എന്നാണ്​ സ്​മാരക ഫലകത്തിൽ കുറിച്ചിരിക്കുന്നത്​. 1935ൽ മാവോ എഴുതിയ ത​​െൻറ ‘വലിയ മതിലുകൾ’ എന്ന കവിതയിലെ ഒരു വരിയാണിത്​. വ്യാഴാഴ്​ചയാണ്​ സൗദി കിരീടാവകാശി ചൈനയിലെത്തിയത്​. ലോകാത്​ഭുതങ്ങളിലൊന്നായ ചൈനയിലെ വൻമതിൽ കിരീടാവകാശി സന്ദർശിച്ചിരുന്നു​.
Tags:    
News Summary - china wall-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.