റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​വേ​ദി സം​ഘ​ടി​പ്പി​ച്ച പ്ര​തി​മാ​സ വാ​യ​ന പ​രി​പാ​ടി സ്നി​ഗ്ധ വി​പി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

നോവലുകളുടെയും കഥകളുടെയും ആസ്വാദനം പങ്കുവെച്ച് ചില്ല പ്രതിമാസ വായന

റിയാദ്: നോവലുകളുടെയും കഥകളുടെയും ആസ്വാദനം പങ്കുവെച്ച് റിയാദിലെ ചില്ല സർഗവേദിയുടെ പ്രതിമാസ വായന. പ്രസിദ്ധ ഇറ്റാലിയൻ ബാലസാഹിത്യകാരിയായ എലിസബെട്ട ഡാമിയുടെ 'ദ കൗണ്ട് ഫോർ ദ ക്യൂറിയസ് ചീസ്' എന്ന ബാലസാഹിത്യ കൃതിയിലെ കഥകൾ പറഞ്ഞുകൊണ്ട് സ്നിഗ്ധ വിപിൻ വായനക്ക് തുടക്കം കുറിച്ചു. കുടിയേറ്റ ഗ്രാമമായ പെരുമ്പാടിയുടെ ദേശചരിത്രവും കുടുംബങ്ങളുടെ അപനിർമാണവും ബന്ധങ്ങളിലെ സങ്കീർണതകളും അവതരിപ്പിക്കുന്ന വിനോയ് തോമസിന്റെ 'പുറ്റ്' എന്ന നോവലിന്റെ വൈവിധ്യമാർന്ന വായനാനുഭവം മൂസ കൊമ്പൻ പങ്കുവെച്ചു.

പ്രകാശന്‍ മടിക്കൈയുടെ ആദ്യ നോവലായ 'കൊരുവാനത്തിലെ പൂതങ്ങൾ' ബീന പരിചയപ്പെടുത്തി. നാട്ടുപച്ചയും മിത്തും പരിസ്ഥിതിയും രാഷ്ട്രീയവും കടന്നുവരുന്ന നോവലിൽ ഉത്തര കേരളത്തിന്റെ നാട്ടുവഴികളും നാട്ടുഭാഷയും മണ്ണിന്റെ മണവുമെല്ലാം അനുഭവവേദ്യമാക്കുന്നതാണ് കൊരുവാനത്തിലെ പൂതങ്ങൾ. വിഖ്യാത ഗ്രീക്ക് എഴുത്തുകാരൻ നിക്കോസ് കസൻദസക്കിസിന്റെ 'സോർബ ദ ഗ്രീക്ക്' എന്ന നോവൽ നൽകുന്ന ദാർശനികതലങ്ങളും പ്രണയത്തിന്റെയും ഉന്മാദത്തിന്റെയും ആഖ്യാനങ്ങളുമാണ് വിപിൻകുമാർ സദസ്സുമായി പങ്കുവെച്ചത്.

ഭര്‍ത്താവ് അറക്കവാള്‍കൊണ്ട് അറുത്തുകളഞ്ഞ അരശരീരവുമായി ജീവിക്കേണ്ടിവന്ന അരപാത്തിമയുടെയും അവരുടെ മകൾ നബീസയുടെയും നബീസയുടെ മകൾ യശോദയുടെയും കഥയിലൂടെ മതവും രാഷ്ട്രീയവും ദലിത് ജീവിതവും ചർച്ച ചെയ്യുന്ന പ്രമോദ് രാമന്റെ ആദ്യനോവലായ 'രക്തവിലാസം' എം. ഫൈസൽ പരിചയപ്പെടുത്തി. ദാരിദ്ര്യത്തിന്റെയും ജാതിവിവേചനത്തിന്റെയും വേദനകളിൽനിന്നും ഉയർന്നുവന്ന് ജീവിതം കരുപ്പിടിപ്പിച്ച ഇടത്-ദലിത് ചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. എം. കുഞ്ഞാമന്റെ 'എതിര്' എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് സുരേഷ് ലാൽ പങ്കുവെച്ചത്. പുസ്തകാവതരണത്തിനുശേഷം സ്വത്വ-ദലിത് രാഷ്‌ട്രീയവും ഉടൽബന്ധങ്ങളുമൊക്കെ കടന്നുവന്ന ചർച്ചയിൽ സി.കെ. വിനയൻ, പ്രഭാകരൻ ബേത്തൂർ, നാസർ, മനോഹരൻ നെല്ലിക്കൽ, ഉമർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Chilla monthly reading sharing the enjoyment of novels and stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.