‘വെറുപ്പിെൻറ ശരീരശാസ്ത്രം’ എന്ന പുസ്തകത്തിെൻറ
വായനനുഭവം പങ്കുവെച്ച് വി.കെ. ഷഹീബ സംസാരിക്കുന്നു
റിയാദ്: സമകാലിക ഇന്ത്യ ഏതുതരം ചരിത്രസന്ധികളിലൂടെയാണ് കടന്നുപോകുന്നത് എന്നതിെൻറ നേർചിത്രവും ഉള്ളറിവും ചർച്ചചെയ്യുന്ന വേദിയായി റിയാദിലെ ചില്ല സർഗവേദി സംഘടിപ്പിച്ച ജൂലൈ ലക്കം എെൻറ വായന. വി.കെ. ഷഹീബ അവതരിപ്പിച്ച രേവതി ലോളിെൻറ ‘ദ അനാട്ടമി ഓഫ് ഹേറ്റ്’ എന്ന പുസ്തകത്തിെൻറ ശ്രീജിത് ദിവാകരൻ തയാറാക്കിയ മലയാളം പരിഭാഷയായ ‘വെറുപ്പിെൻറ ശരീര ശാസ്ത്രം’ എന്ന പുസ്തകമാണ് ഇത്തരം ഒരു ചർച്ചകളിലേക്ക് ചില്ലയെ നയിച്ചത്.
മതത്തിെൻറ പേരിൽ ഒരു സമൂഹത്തിനെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ആക്രമണമായ 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അക്രമികളുടെ വീക്ഷണ കോണിലൂടെ നോക്കിക്കാണുകയാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരി.
താൻ മുഖാമുഖം കണ്ട് സംസാരിച്ച അസംഖ്യം ആളുകളിൽനിന്നും സുരേഷ്, ദുംഖാർ, പ്രണവ് എന്നീ മൂന്നു പേരുടെ കഥയാണ് ഈ പുസ്തകത്തിലൂടെ രേവതി ലോൾ അവതരിപ്പിക്കുന്നത്. വെറുപ്പിെൻറ ശരീരശാസ്ത്രം നമുക്കിടയിലെല്ലാം പതിയിരിക്കുന്നുണ്ട് എന്നും അവസരം ഒത്തുവരുമ്പോൾ അത് പല്ലിളിച്ച് പുറത്തുചാടുമെന്ന അനുഭവമാണ് ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നത് എന്നും വായനാനുഭവം പങ്കുവെച്ചുകൊണ്ട് ഷഹീബ പറഞ്ഞു.
വിനോയ് തോമസിെൻറ മറ്റു രചനകളുടെ അത്ര നിലവാരം പുലർത്തുന്നതായി തോന്നിയില്ല ‘അടിയോർ മിശിഹ എന്ന നോവൽ’ എന്ന ചെറുകഥാ സമാഹാരത്തിലെ കഥകളെന്ന് ‘എെൻറ വായന’ക്ക് തുടക്കം കുറിച്ച വായനാനുഭവം പങ്കുവെച്ച് വിപിൻ പറഞ്ഞു.
സത്യാനന്തര കാലത്ത് കോർപറേറ്റ് മാധ്യമങ്ങൾ തങ്ങളുടെ മുതലാളിമാർക്ക് ഹിതകരമായ വാർത്തകൾ മാത്രം പുറത്തുവിടുകയും അല്ലാത്തവയെ തമസ്കരിക്കുകയും ചെയ്യുകയാണെന്ന് ടി.കെ. സന്തോഷ് കുമാറിെൻറ ‘പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ’ എന്ന പുസ്തകത്തിെൻറ വായനാനുഭവം പങ്കുവെച്ച് സതീഷ് കുമാർ വളവിൽ പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചയിൽ പ്രഭാകരൻ ബേത്തൂർ, സി.കെ. വിനയൻ, ജോമോൻ സ്റ്റീഫൻ, കുഞ്ചിസ് ശിഹാബ്, ബിനീഷ്, വിനോദ് കുമാർ മലയിൽ, സുരേഷ് ലാൽ തുടങ്ങിയവർ പങ്കെടുത്തു. നാസർ കാരകുന്ന് മോഡറേറ്റർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.