മക്കയിൽ എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും പ്രവേശനം അനുവദനീയം - ഹജ്ജ്, ഉംറ മന്ത്രാലയം

ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിൽ എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും പ്രവേശനം അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച വിവരം നൽകിയത്.

ഏത് പ്രായത്തിലുള്ള കുട്ടികൾക്കും രക്ഷിതാക്കളോടൊപ്പം പള്ളിയിൽ പ്രവേശിക്കാം. എന്നാൽ അഞ്ച് വയസിന് മുകളിൽ പ്രവായമുള്ള കുട്ടികൾക്ക് ഉംറ നിർവഹിക്കുന്നതിന് പെർമിറ്റ് നിർബന്ധമാണ്. സൗദിയിൽ വിനോദസഞ്ചാര ആവശ്യങ്ങൾക്കും സന്ദർശനങ്ങൾക്കുമായി വരുന്ന ഏത് വിസയിലുള്ളവർക്കും ഉംറ നിർവഹിക്കാൻ അനുമതി നൽകുമെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Tags:    
News Summary - Children of all ages are allowed to enter Makkah - Ministry of Hajj and Umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.