ചെറുവാടി സ്വദേശി സൗദിയിൽ മരിച്ചു

തുറൈഫ്: മലയാളി ഹൃദയാഘാതം മൂലം തുറൈഫിൽ മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി അഷ്‌റഫ്‌ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ആറു വർഷമായി സൗദിയിലുള്ള അഷ്‌റഫ്‌ അഞ്ചു വർഷം അറാറിൽ ഡ്രൈവായിരുന്നു.

ഒരു വർഷമായി തുറൈഫിൽ ‘തേസാലി ബർഗർ’ എന്ന പേരിൽ കഫ്തീരിയ നടത്തുന്നു. ലവക്കുട്ടി -ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സൽമാബി. മക്കൾ: അഹമ്മദ് മുസ്താഖ് (എട്ട്), ഹംന ഫാത്തിമ (നാല്). സഹോദരങ്ങൾ: അബ്‌ദുൾ കരീം, മുഹമ്മദ്‌ ബഷീർ, മുജീബ്, ആയിഷ. തുറൈഫ് ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം തുറൈഫിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Cheruvadi Death Saudi-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.