ചെങ്ങന്നൂർ സ്വദേശി മരിച്ചു

അൽഖോബാർ: ഹൃദയാഘാതം മൂലം മലയാളി യുവാവ് അൽഖോബാറിൽ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി എക്കലയിൽ ജിഫിൻ മാത്യുവാണ് (25) മരിച്ചത്. ഉറക്കത്തിലാണ്​ മരിച്ചത്​. പിതാവ് രാവിലെ വിളിച്ചപ്പോഴാണ് മരിച്ചതായി മനസിലായത്. സ്വകാര്യകമ്പനിയായ മാജിദ് അൽദോസരിയിൽ സേഫ്റ്റി വിഭാഗം ജീവനക്കാരനായിരുന്നു. ജോർജ്, സോഫി ദമ്പതികളുടെ മകനാണ്. ആറുമാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: ജിനിൻ. ഏക സഹോദരി: ജിഫിലി. മൃതദേഹം ദമ്മാം സെൻ​​ട്രൽ ആശുപത്രി മോർച്ചറിയിൽ. നാട്ടിൽ കൊണ്ടുപോകും.

Tags:    
News Summary - chengannoor swadeshi marichu-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.