ദമ്മാം: വാഹനാപകടത്തെ തുടർന്ന് ചാവക്കാട് സ്വദേശി ജുബൈലിൽ മരിച്ചു. നൗഷാദ് പൂക്കാകില്ലാത്ത് (46) ആണ് ജുബൈലിലെ റോയൽ കമീഷൻ -അബുഹദ്‌രിയ്യ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.
യാത്രക്കിടെ വഴിതെറ്റി വാഹനം യൂ-ടേൺ എടുക്കുന്നതിനിടെ മണലിൽ പരപ്പിൽ കുടുങ്ങി. തുടർന്ന് മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന വാഹനം പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നൗഷാദ് തൽക്ഷണം മരിച്ചു.
മറ്റു രണ്ട് പേർ വാഹനത്തിലുണ്ടായിരുന്നു.15 വർഷത്തോളമായി പ്രവാസിയായ നൗഷാദ് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌ത് വരികയായിരുന്നു. നജീറായാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.