റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥ മാറ്റത്തിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മദീന മേഖലയുടെ ചില ഭാഗങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നേരിയ മഴ പെയ്തേക്കാം. മദീനക്ക് പുറമെ മക്ക, അൽബാഹ, അസീർ എന്നീ മേഖലകളുടെ കിഴക്കൻ ഭാഗങ്ങളിൽ പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ട്.
കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ രാത്രികാലങ്ങളിലും പുലർച്ചെയും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചെങ്കടലിൽ കാറ്റിെൻറ വേഗത മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വരെയായിരിക്കും. വടക്ക്, മധ്യ ഭാഗങ്ങളിൽ വടക്ക്-കിഴക്ക് ദിശയിൽനിന്നും വടക്ക്-പടിഞ്ഞാറ് ദിശയിൽനിന്നുമായിരിക്കും കാറ്റ് വീശുക.
എന്നാൽ തെക്കൻ ഭാഗത്ത് കാറ്റ് തെക്ക്-കിഴക്ക് ദിശയിലായിരിക്കും. കാലാവസ്ഥ മാറ്റം കണക്കിലെടുത്ത് യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.