കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ പരിപാടിയിൽ ഡോ. എം.കെ. മുനീർ എം.എൽ.എ സംസാരിക്കുന്നു
സി.എച്ച്. മുഹമ്മദ് കോയയെ അനുസ്മരിച്ചു
റിയാദ്: എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മുൻമന്ത്രിയുമായ ഡോ. എം.കെ. മുനീർ എം.എൽ.എ അനുസ്മരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്‌റഫ് വെങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു.
അന്തരിച്ച സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ അനുശോചനം യോഗത്തിൽ രേഖപ്പെടുത്തി. യു.പി. മുസ്തഫ, അഡ്വ. അനീർ ബാബു, നജീബ് നെല്ലാങ്കണ്ടി, സഫാ ഷംസ് എന്നിവർ സംസാരിച്ചു.
ജലീൽ ആലുവ ഖിറാഅത്ത് നടത്തി. അബ്ദുസ്സലാം തൃക്കരിപ്പൂർ, പി.സി. അലി വയനാട്, ഷാഹിദ്, നൗഷാദ് ചാക്കീരി, പി.സി. മജീദ് കാളമ്പാടി, സഫീർ തിരൂർ എന്നിവർ നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും സെക്രട്ടറി ഷംസു പെരുമ്പട്ട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.