ദമ്മാം: പ്രശസ്ത ഫുട്ബാൾ താരങ്ങളായ മുൻ ക്യാപ്റ്റൻ ഐ.എം. വിജയൻ, അനസ് എടത്തൊടിക, സഹൽ അ ബ്ദുൽ സമദ്, മുഹമ്മദ് റാഫി, അബ്ദുൽ ഹക്ക്, കെ.പി. രാഹുൽ, ആസിഫ് സഹീർ, പ്രദീപ് പാപ്പച്ച ൻ എന്നിവർ പങ്കെടുക്കുന്ന സെലിബ്രിറ്റി ഗോൾഡൻ കപ്പിെൻറ ലോഗോ പ്രകാശനവും വെബ് സൈറ്റ് ലോ ഞ്ചിങ്ങും നടന്നു. ഇറാം ഗ്രൂപ് സി.ഇ.ഒ അബ്ദുൽ റസാഖ് ലോഗോ പ്രകാശനവും, ബദർ അൽ റബി ഹോസ്പിറ്റൽ എം.ഡി അഹമ്മദ് പുളിക്കൽ www.aanevents.com എന്ന വെബ് സൈറ്റിെൻറ ലോഞ്ചിങ്ങും നിർവഹിച്ചു.
തുടർന്ന് അൽഖോബാറിലെ റാഖ മെയിൻ സ്റ്റേഡിയത്തിൽ ( ജലവി സ്പോർട്സ് സിറ്റി) വെച്ചാണ് സെലിബ്രിറ്റി ഗോൾഡൻ കപ്പ് അരങ്ങേറുന്നത്. ആൻ ഇവെൻറ്സ് അവതരിപ്പിക്കുന്ന നിഹാൻ നജീം മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള മത്സരം കേരളത്തിലെ ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.
മുഖ്യ അതിഥിയായി പ്രഫ. ഗോപിനാഥ് മുതുകാട് സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സൗദി ചരിത്രത്തിൽ ആദ്യമായാണ് നാട്ടിൽ നിന്നും ഇത്രയും അധികം കളിക്കാർ പങ്കെടുക്കുന്ന ഫുട്ബാൾ മത്സരം. ഷൈജു ദാമോദർ കമേൻററ്ററാവും. കിഴക്കൻ പ്രവിശ്യയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രത്യേക കലാ പരിപാടികളും അരങ്ങേറും.
നാട്ടിൽനിന്നു വരുന്ന പ്രശസ്ത താരങ്ങളോടൊപ്പം ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷെൻറ (ഡിഫ) കീഴിലുള്ള ക്ലബുകളിൽ നിന്നുള്ള കളിക്കാരും ഉണ്ടാകും. പ്രവേശനം തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന മത്സരം കുടുംബത്തോടൊപ്പം കാണുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികളായ അബ്ദുല്ല മാഞ്ചേരി, അസ്ലം ഫറോക്ക്, നജീം ബഷീർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.