Posted On
date_range Updated On
date_range ജിദ്ദയിൽ അര്‍ജന്‍റീന ആരാധകരുടെ ആഘോഷം നാളെ
ജിദ്ദ: ലോകകപ്പ് ഫുട്ബാളില്‍ കിരീടം ചൂടിയ അര്‍ജന്റീനയുടെ ജിദ്ദയിലെ മലയാളി ആരാധകരുടെ ഒത്തുകൂടൽ വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മലയാളികളുടെ സംഗമ കേന്ദ്രമായ ശറഫിയയിലാണ് വിജയാഘോഷ പരിപാടികള്‍ നടക്കുക.
രാത്രി ഒമ്പതിന് ശറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിൽ ഡി.ജെ, സംഗീത വിരുന്ന്, അര്‍ജന്‍റീനയുടെ ഫുട്ബാള്‍ നാള്‍വഴികളുടെ പ്രദര്‍ശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആരാധകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജിദ്ദ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.