ദമ്മാം: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് സി.ബി.എസ്.ഇ, പ്ലസ് ടു ഇക്കേണാമിക്സ്, പത്താം ക്ലാസ് കണക്ക് പരീക്ഷകൾ റദ്ദാക്കിയത് പ്രവാസി കുടുംബങ്ങളെ വെട്ടിലാക്കി. കുട്ടികൾക്ക് പരീക്ഷ കഴിഞ്ഞയുടൻ നാട്ടിലേക്ക് തിരിക്കാൻ നേരത്തെ ടിക്കറ്റ് എടുത്തവരും എക്സിറ്റിൽ പോകാൻ നടപടികളെല്ലാം പൂർത്തിയാക്കിയവരുമാണ് കടുത്ത പ്രതിസന്ധിയിലായത്.
നൂറ് കണക്കിന് കുടുംബങ്ങളാണ് സൗദിയിൽ കുട്ടികളുടെ പരീക്ഷ കഴിഞ്ഞയുടൻ നാട്ടിലേക്ക് തിരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത്. ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് മാർച്ച് 30,31 തിയതികളിൽ നാടണയാൻ ഒരുങ്ങിയവരാണേറെയും. ബുധനാഴ്ച രാത്രിയുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങിയ കേരളത്തിൽ നിന്നുള്ള കവിത സുരേഷും കുടുംബവും യാത്ര നീട്ടിവെക്കാനാവാത്തതിനാൽ നിസ്സഹായതയോടെ നടണഞ്ഞു. എക്സിറ്റ് അടിച്ചതിനാൽ ഏപ്രിൽ അഞ്ചിനകം സൗദി വിടേണ്ടവരാണിവർ. മകൾ പരീക്ഷ കഴിഞ്ഞ് സന്തോഷേത്താടെ വീട്ടിലെത്തിയപ്പോഴേക്കും പരീക്ഷ റദ്ദാക്കിയെന്ന ഞെട്ടിക്കുന്ന വാർത്തയാണ് തങ്ങളെ തേടിയെത്തിയതെന്ന് അവർ പറഞ്ഞു. തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിൽ രണ്ടും കൽപിച്ച് നാടണയുകയാണെന്ന് കവിത സുരേഷ് പറഞ്ഞു. ഇതു തന്നെയാണ് പല കുടുംബങ്ങളുടെയും അവസ്ഥ.
ലെവി, തൊഴിലില്ലായ്മ തുടങ്ങിയവ സൃഷ്ടിച്ച കടുത്ത പ്രതിസന്ധി കാരണം മക്കളുടെ പരീക്ഷ കഴിയാൻ വേണ്ടി കാത്തിരിക്കുകയാണ് പലരും. എക്സിറ്റ് അടിച്ചവരും റി എൻട്രി വിസ അടിച്ചവരും കൂടുതൽ ദിവസം ഇവിടെ നിൽക്കുന്നതുമൂലം സാമ്പത്തിക ബാധ്യതയും നിയമപ്രശ്നങ്ങളും ഇനിയും നേരിടേണ്ടിവരുമെന്ന് രക്ഷിതാക്കൾ പറയുന്നു.
നാട്ടിൽ പ്രമുഖ സ്ഥാപനങ്ങളിൽ പ്ലസ് ടുവിന് ചേരാൻ ഇൗ ആഴ്ച തന്നെ പ്രവേശന പരീക്ഷക്ക് എത്തേണ്ടവരും നിരവധിയാണ്. മാറ്റിവെച്ച പരീക്ഷകളുടെ തിയതി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സി.ബി.എസ്.ഇ സർക്കുലറിൽ അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് ഉടൻ മാറ്റിയെടുക്കണമെങ്കിൽ ഏത് തിയതിയിലേക്ക് എന്ന് അറിയണം. അതറിയാൻ ഇനിയും ഒരാഴ്ച കാത്തിരിക്കണം. ടിക്കറ്റ് റദ്ദാക്കുേമ്പാൾ വൻ നഷ്ടം നേരിടേണ്ടി വരും. യാത്രാചെലവ് താങ്ങാനാവാത്തതിനാൽ പലരും കുറഞ്ഞ നിരക്കിൽ നേരത്തേ ടിക്കറ്റ് എടുത്തവരാണ്. കുടുംബ സമ്മേതം നാട്ടിലേക്ക് പോവുന്നതിനാൽ വലിയ ബാധ്യതയാണ് ഇതിെൻറ പേരിൽ ഉണ്ടായത്. സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയ വിവരമറിഞ്ഞതോടെ വലിയ ആശങ്കയിലായിരിക്കയാണ് കുടുംബങ്ങൾ.
മാർച്ച് 31-ന് വീട് ഒഴിഞ്ഞില്ലെങ്കിൽ അടുത്ത മാസത്തെ വാടകയും നൽകേണ്ടി വരും. ചിലകെട്ടിടങ്ങൾക്ക് മൂന്ന് അല്ലെങ്കിൽ ആറ് മാസത്തെ വാടക ഒരുമിച്ച് അടക്കേണ്ടി വരും. പരീക്ഷ പേപ്പർ ചോർന്നതൊന്നും പറഞ്ഞാൽ സ്വദേശി ഉടമസ്ഥർക്ക് തിരിയില്ല. ഇതെല്ലാം അതിസങ്കീർണമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. വീടൊഴിയുന്നതിനാൽ ദൈനം ദിനാവശ്യങ്ങൾക്കുള്ള സാധനങ്ങൾ പോലും പലരുടെ പക്കലുമില്ല. അടിസ്ഥാന വസ്തുക്കൾ പാക്ക് ചെയ്ത കാർഗോ അയച്ചവരുണ്ട്. ചുരുക്കത്തിൽ പ്രവാസികുടുംബങ്ങൾ വഴിയാധാരമാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ദമ്മാമിൽ മാത്രം നൂറ് കണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ജിദ്ദ, റിയാദ് തുടങ്ങിയ നഗരങ്ങളിലും സൗദിയുടെ മറ്റ് വിവിധ ഭാഗങ്ങളിലും ഇന്ത്യൻ സ്കൂളുകളിൽ പരീക്ഷ ഏഴുതിയത് ആയിരക്കണക്കിന് വിദ്യാർഥികളാണ്.
മാറ്റിവെച്ച പരീക്ഷകൾ നാട്ടിൽ എഴുതാൻ പ്രവാസി വിദ്യാർഥികൾക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഒാവർസീസ് ഇന്ധ്യൻ കൾച്ചറൽ സെൻറർ കേന്ദ്രസർക്കാറിന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.