ഉമൈർ സമീർ, മുഹമ്മദ് അദീൻ, ഗോഡ്വിൻ പൗലോസ്, വഫ റഹ്മാൻ, അസ്ലഹ അസീം, മനാൽ സൈദ് മുഹമ്മദ്, അൽന എലിസബത് ജോഷി, സിദ്ധാർഥ് ആർ.എൻ. നായർ, ശ്രേയസ്
നെടുമ്പറമ്പിൽ മനോജ്
റിയാദ്: സി.ബി.എസ്.ഇ പരീക്ഷയിൽ റിയാദിലെ അൽ ആലിയ ഇന്റർനാഷനൽ സ്കൂളിന് 10, 12 ക്ലാസുകളിൽ മികച്ച വിജയം. 12ാം ക്ലാസിൽ സയൻസ് വിഭാഗത്തിൽ 95.2 ശതമാനത്തോടെ ഉമൈർ സമീർ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം സ്ഥാനം നേടി.മുഹമ്മദ് അദീൻ (92.4), ഗോഡ്വിൻ പൗലോസ് (88.6) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കോമേഴ്സിൽ വഫ റഹ്മാൻ (94.2), അസ്ലഹ അസീം (94), മനാൽ സൈദ് മുഹമ്മദ് (91) എന്നിവർ സ്കൂൾ ടോപ്പർമാരായി.
10ാം ക്ലാസിൽ 95.4 ശതമാനം മാർക്കോടെ അൽന എലിസബത് ജോഷി മുൻനിരയിലെത്തി. സിദ്ധാർഥ് ആർ.എൻ. നായർ (95.2), ശ്രേയസ് നെടുമ്പറമ്പിൽ മനോജ് (94.2), മുഹമ്മദ് ഫുർഖാൻ (93.2), സാവിയോ സെഫിൻ (93.2), അനീഖ് ഹംദാൻ (93), ഫാത്തിമ ഹമീദ് (92.8), മെഹ്ബിൻ കൊയപ്പത്തോടി (92.8), റിഫ്സ ഫാത്തിമ റഹ്മാൻ (91.8), ഫാത്തിമ ഷസ (91.4), റെയ്ന റൂബിൾ (91.4), അന്ന റോസ് കെ. റോയ് (90.8), ഹൻസ ഷാജഹാൻ (90.6), അനന്ദിത് സാജൻ (90.4) എന്നിവരും ഉന്നത വിജയം നേടി.
അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പൽ കവിത ലതാ കതിരേശൻ, മാനേജർ ബിജു ഉമ്മൻ ജോയ്, ബോയ്സ് വിഭാഗം സൂപ്പർവൈസർ ശ്രീകാന്ത് രാധാകൃഷ്ണൻ, ഗേൾസ് വിഭാഗം സൂപ്പർവൈസർ ശാലിനി നൈനാൻ എന്നിവരും മറ്റ് അധ്യാപകരും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.