സി.ബി.എസ്​.ഇ 12ാം ക്ലാസ്​: റിയാദ്​ ഇന്ത്യൻ സ്​കൂളിൽ 100 ശതമാനം വിജയം

റിയാദ്​: ഇൗ വർഷത്തെ അഖിലേന്ത്യ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ (സി.ബി.എസ്​.ഇ) റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിൽ 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 422 വിദ്യാർഥികളും പാസായി. 83 ശതമാനം കുട്ടികൾ 90 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടി. 327 കുട്ടികൾ ഡിസ്​റ്റിങ്​ഷനോട്​ കൂടിയ ഫസ്​റ്റ്​ ക്ലാസ്​ നേടി.

94 കുട്ടികൾക്ക്​ ഫസ്​റ്റ്​ ക്ലാസും ഒരു കുട്ടിക്ക്​ സെക്കൻഡ്​ ക്ലാസും ലഭിച്ചു. സയൻസ്​ സ്​ട്രീമിൽ 97.8 ശതമാനം മാർക്ക്​ നേടിയ കമാലിനി കനി കണ്ണൻ സ്​കൂളിലെ ഒന്നാം റാങ്കിന്​ അർഹയായി. ഇതേ സ്​ട്രീമിൽ 97.2 ശതമാനം മാർക്കോടെ അദീന രണ്ടാം റാങ്കും 96.8 ശതമാനം മാർക്കോടെ ആദ്യ റൗട്ടും മുഹമ്മദ്​ അബ്​ദുൽ അസീസും മൂന്നാം റാങ്കും കരസ്ഥമാക്കി.

കോമേഴ്​സ വിഭാഗത്തിൽ സഫ്രീന മറിയ കുര്യക്കോസ്​ (95.8 ശതമാനം), സരിയ ഫാത്തിമ (95.2 ശതമാനം), ലെന റഫീഖ്​ (94.4 ശതമാനം) എന്നിവർ യഥാക്രമം ആദ്യ മൂന്ന്​ റാങ്കുകൾക്ക്​ അർഹരായി.

ഹ്യൂമാനിറ്റീസ്​ സ്​ട്രീമിൽ 96 ശതമാനം മാർക്കോട്​ ഹന ഷിറിനാണ്​ ഒന്നാം റാങ്ക്​. സൈമ ഇനായത്ത്​ അലി (95.4 ശതമാനം), ഹഫ്​സ നാസ്​ (94.6 ശതമാനം) എന്നിവർ രണ്ട്​, മൂന്ന്​ റാങ്കുകൾ കരസ്​ഥമാക്കി.

Tags:    
News Summary - CBSE Class XII: 100 percentage pass in Riyadh Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.