സൗദിയിൽ കശുവണ്ടികൃഷി പരീക്ഷണം വിജയകരം

റിയാദ്​: സൗദിയിൽ കശുവണ്ടികൃഷി പരീക്ഷണം വിജയകരമായെന്ന്​ കൃഷിമന്ത്രാലയം അറിയിച്ചു. ജീസാനിലെ അഗ്രികൾച്ചറൽ റിസർച്​ സ​​െൻററിൽ നടത്തിയ പരീക്ഷണമാണ്​ വിജയം കണ്ടത്​ എന്ന്​  അധികൃതരെ ഉദ്ധരിച്ച്​  സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്തു​. ഇവിടെ വളർത്തിയ കശുവണ്ടിതൈകൾ കുറഞ്ഞ വിലക്ക്​ വിതരണം ചെയ്യാൻ തയാറാണെന്ന്​  മന്ത്രാലയം അറിയിച്ചു. രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ കശുവണ്ടി വിളകൾ വിജയകരമായി വളരുമെന്ന്  ഗവേഷകർ തെളിയിച്ചിട്ടുണ്ട്.  ചൂട്, ഈർപ്പമുള്ള കാലാവസ്ഥ  എന്നിവ  ഇതിന്​ അകൂലമാണ്​. കശുവണ്ടി കൃഷി ചെയ്യുന്ന മണ്ണിൽ അസിഡിറ്റി ഉയർന്നതായി അധികൃതർ പറഞ്ഞു. ഉഷ്ണമേഖലയിലെ നിത്യഹരിത  വൃക്ഷമാണിത്​.

പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം അനുയോജ്യമായ സ്ഥലങ്ങളിൽ കശുവണ്ടി നടീലിന്   സാങ്കേതിക പിന്തുണ നൽകുന്നുണ്ട്​.  ഉയർന്ന വരുമാനം ഉണ്ടാക്കുന്നതാണ്​ കശുവണ്ടി കൃഷി. ഫിലിപ്പീനിൽ നിന്നാണ്​ 1986^ൽ  സൗദിയിലേക്ക്​  തൈകൾ കൊണ്ടു വന്നതെന്ന്​ ജീസാൻ അഗ്രികൾച്ചറൽ സ​​െൻറർ ഡയറക്​ടർ അഹമ്മദ്​ അൽ സുലാമി പറഞ്ഞു. കർഷകർക്ക്​ തൈകൾ നൽകുന്നതോടൊപ്പം കൃഷിയിൽ പരിശീലനം നൽകുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്​. 1967 ലാണ്​ ജീസാൻ അഗ്രികൾച്ചറൽ റിസേർച്ച് സ​​െൻറർ സ്ഥാപിതമായത്​.

Tags:    
News Summary - cashew nut farming succesfull-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.