മദീന: മസ്ജിദുന്നബവിയിലെ കാർപ്പറ്റുകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തി. ഇത് സംബന്ധിച്ച കരാറിൽ ഇരുഹറം കാര്യാല യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഒപ്പുവെച്ചു. മസ്ജിദുന്നബവി കാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് അൽഖുദൈരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. റമദാൻ പ്രമാണിച്ച് 20,700 കാർപറ്റുകളാണ് മസ്ജിദുന്നബവിയിൽ പുതുതായി എത്തിച്ചത്.
ഇൗ കാർപ്പറ്റുകൾക്കാണ് നാല് മുതൽ അഞ്ച് വരെ വർഷം വരെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയത്. പച്ച നിറത്തിലെ കാർപ്പറ്റ് ഉയർന്ന നിലവാരമുള്ളതും സൗദിയിൽ നിർമിച്ചതുമാണ്. എല്ലാ കാർപ്പറ്റിലും ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. നിർമാണ് തീയതിയും മറ്റും വിവരങ്ങളും ഇതിലൂടെ അറിയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.