ദ​മ്മാം കി​ങ്​ ഫ​ഹ​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ വി​ല്ലേ​ജ്

സൂ​പ്പ​റാ​ണ് കി​ങ്​ ഫ​ഹ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ വി​ല്ലേ​ജ്

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ സ​ഫ​യി​ലെ കി​ങ്​ ഫ​ഹ​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച കാ​ർ​ഗോ വി​ല്ലേ​ജ് സൗ​ദി​യെ ആ​ഗോ​ള വി​പ​ണി​യി​ലൊ​ന്നാ​ക്കി വ​ള​ർ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. വ്യോ​മ​യാ​ന ച​ര​ക്ക്, ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല സൗ​ദി​യു​ടെ സാ​മ്പ​ത്തി​ക​ക്കു​തി​പ്പി​നും ദ്രു​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​ക്കും വ​ലി​യ സം​ഭാ​വ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​ടെ ഏ​റ്റ​വും ആ​ക​ർ​ഷ​ക ഇ​ട​മാ​ക്കി മാ​റ്റാ​ൻ സൗ​ദി​യെ സ​ഹാ​യി​ക്കു​ന്ന ഒ​ന്നാ​ണ്​ ദ​മ്മാ​മിെ​ല ഈ ​കാ​ർ​ഗോ വി​ല്ലേ​ജ്.

അ​ഞ്ചു ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന മേ​ഖ​ല​ ക​ര, ക​ട​ൽ, ആ​കാ​ശം എ​ന്നി​വ വ​ഴി പു​റം​ലോ​ക​വു​മാ​യി രാ​ജ്യ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ ഷി​പ്പി​ങ്​ വി​ല്ലേ​ജ്​ കൂ​ടി​യാ​ണ്. ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഗാ​ക) രാ​ജ്യ​ത്ത് വ്യോ​മ​യാ​ന ച​ര​ക്കു​ഗ​താ​ഗ​ത സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് പു​തു​താ​യി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. വി​മാ​ന ച​ര​ക്കു​ഗ​താ​ഗ​തം നി​ല​വി​ൽ​നി​ന്നും ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. 4.5 ദ​ശ​ല​ക്ഷം ട​ൺ ച​ര​ക്കു​ക​ളാ​യി വ​ർ​ധി​പ്പി​ക്കു​ക​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ കാ​ർ​ഗോ എ​ത്തി​ക്ക​ൽ 250ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​ണ് പു​തി​യ നീ​ക്കം.

രാ​ജ്യ​ത്തെ ച​ര​ക്കു​വി​പ​ണി​യു​ടെ പ്ര​ധാ​ന മേ​ഖ​ല​യാ​യ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഷി​പ്പി​ങ്​ വി​ല്ലേ​ജി​ൽ നി​ര​വ​ധി വെ​യ​ർ ഹൗ​സു​ക​ൾ, ലോ​ജി​സ്​​റ്റി​ക്സ് സൈ​റ്റു​ക​ൾ, ക​യ​റ്റു​മ​തി മേ​ഖ​ല എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. അ​തി​നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. കൂ​ടാ​തെ, ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് എ​ക്സ്പ്ര​സ് ഷി​പ്പി​ങ്​ സേ​വ​നം. ഏ​റ്റ​വും ആ​ക​ർ​ഷ​ക നി​ര​ക്കി​ൽ ഇ​വി​ടെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​ത് പ്ര​ത്യേ​ക​ത​യാ​ണ്.

ഇ​വി​ട​ത്തെ ഒ​രു​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഇ​റ​ക്കു​മ​തി-​ക​യ​റ്റു​മ​തി ഏ​രി​യ, നി​ക്ഷേ​പ​ക​ർ​ക്ക് ക​സ്​​റ്റം​സ് തീ​രു​വ ന​ൽ​കാ​തെ​ത​ന്നെ വാ​യു, ക​ര, ക​ട​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സം​ഭ​രി​ക്കാ​നും വീ​ണ്ടും ക​യ​റ്റു​മ​തി ചെ​യ്യാ​നും ക​ഴി​യും. ഈ ​മേ​ഖ​ല വി​ക​സി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​ലൂ​ടെ വ​ൻ നി​ക്ഷേ​പ​സാ​ധ്യ​ത​ക​ളാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്. സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​നും സം​ഭ​രി​ക്കാ​നു​മു​ള്ള ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​ത് 'വി​ഷ​ൻ 2030'​െൻ​റ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

Tags:    
News Summary - cargo village in king fahad airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.