കാരംസ് ടൂർണമെൻറ്​ സംഘടിപ്പിച്ചു

 റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂസനാഇയ ഏരിയ ലാസുർദി യൂനിറ്റ്​ കാരംസ് ടൂർണമ​​െൻറ്​ സംഘടിപ്പിച്ചു. ന്യൂസനാഇയ അൽമൻഹൽ വില്ലയിൽ നടന്ന ടൂർണമ​​െൻറ്​ കേന്ദ്ര സ്പോർട്സ് കമ്മിറ്റി കൺവീനർ ഷറഫുദ്ദീൻ ഉദ്​ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഷമീർ കുന്നുമ്മൽ, സുധാകരൻ കല്യാശ്ശേരി, സുരേഷ് കണ്ണപുരം, നാരായണൻ കയൂർ, ഫൈസൽ മടവൂർ, കാഹിം എന്നിവര്‍ പ​െങ്കടുത്തു. എട്ട്​ ടീമുകൾ മത്സരിച്ചു. ജിനു വര്‍ഗീസ് ^ ഷമൽ രാജ് ടീം ജേതാക്കളായി. ഏരിയ സ്പോർട്സ് കൺവീനർ ജയപ്രകാശ് നേതൃത്വം നൽകി. സമാപന പരിപാടിയിൽ യൂനിറ്റ് പ്രസിഡൻറ്​ രാജീവൻ പച്ചപ്പൊയ്ക അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു. ഏരിയ ഭാരവാഹികളായ നാരായണൻ കയൂർ, മനോഹരൻ നെല്ലിക്കൽ, പുരുഷോത്തമൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 
Tags:    
News Summary - Carames tournament-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.