നാദ ഹംബാസ കാറിെൻറ അറ്റകുറ്റപ്പണികൾ തീർക്കുന്നു
ദമ്മാം: കാർ റിപ്പയറിങ്ങിലും ഒരു കൈനോക്കാനും ആ അറിവുകൾ മറ്റു സ്ത്രീകൾക്ക് പകർന്നു കൊടുക്കാനും തയാറായി സൗദി യുവതി. വാഹനങ്ങൾക്കുണ്ടാവുന്ന അത്യാവശ്യ അറ്റകുറ്റപ്പണികൾ തനിയെ ചെയ്യാൻ സ്ത്രീകളെ പര്യാപ്തമാക്കുന്ന ശ്രമത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റുകയാണ് നാദ ഹംബാസ എന്ന യുവതി. കാലങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സൗദി നിരത്തുകളിൽ വാഹനമോടിക്കാൻ വനിതകൾക്ക് അനുവാദം ലഭിച്ചത്. തുടർന്ന് രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിെൻറ പുതിയ ചരിത്രങ്ങൾ രചിക്കപ്പെടുകയാണ്.
ജിദ്ദയിലെ ഒരു ഓട്ടോമോട്ടിവ്, മാർക്കറ്റിങ് ഏജൻസിയിലെ പബ്ലിക് റിലേഷൻസ് മാനേജരാണ് നാദ ഹംബാസ. ചെറുപ്പം മുതലേ വാഹനങ്ങൾ ഹരമായിരുന്ന നാദ സ്വയം മനസ്സിലാക്കിയും പരിശീലിച്ചുമെടുത്ത കാർ റിപ്പയറിങ് പണിയാണ് രാജ്യത്തെ മറ്റു സ്ത്രീകൾക്കു കൂടി പകർന്നുനൽകുന്നത്. അതിനുവേണ്ടി നാദ ആദ്യം ചെയ്തത് ഒരു യൂട്യൂബ് ചാനലിന് തുടക്കം കുറിക്കലായിരുന്നു. നല്ല വാഹനങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം, ചൂടുകാലങ്ങളിലും തണുപ്പുകാലങ്ങളിലും വാഹനങ്ങൾ ഓടിക്കുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാഹനങ്ങൾക്ക് തകരാറ് സംഭവിച്ചാൽ ഒരു മെക്കാനിക്കിെൻറ സഹായം കൂടാതെ എങ്ങനെ പരിഹരിക്കാം, അത്യാവശ്യ ഘട്ടങ്ങളിൽ എങ്ങനെ ടയർ മാറ്റിയിടാം തുടങ്ങിയ കാര്യങ്ങളിലെ അറിവുകളാണ് യൂട്യൂബ് ചാനലിലൂടെ അവർ പകർന്നുനൽകുന്നത്. ചാനൽ തുടങ്ങിയപ്പോൾ അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് രാജ്യത്തെ സ്ത്രീസമൂഹത്തിൽനിന്നുണ്ടായത്. ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് വനിതകൾ ഇൗ യൂട്യൂബ് ചാനൽ വഴി കാര്യങ്ങൾ പഠിക്കാനും ചോദ്യങ്ങളുന്നയിച്ച് സംശയ നിവാരണം നടത്താനുമായി മുന്നോട്ടുവന്നത്.
ഓട്ടോമോട്ടിവ് പബ്ലിക് റിലേഷൻ രംഗത്ത് 15 വർഷത്തെ പ്രവർത്തനപരിചയമുണ്ട് നാദക്ക്. സൗദി പുതുയുഗ പിറവിയിലാണെന്ന് നാദ പറയുന്നു. ഒരു കാലത്ത് പുരുഷന്മാർ മാത്രം ൈകയടക്കി വെച്ചിരുന്ന ഓട്ടോമോട്ടിവ് രംഗത്തേക്കും സ്ത്രീകൾ കടന്നുവരുകയാണ്. അധികം വൈകാെത സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന സ്മാർട്ട് വർക് ഷോപ്പുകൾ പ്രത്യക്ഷപ്പെടുമെന്ന് അവർ പറഞ്ഞു. 2018ൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അനുമതി നൽകുേമ്പാൾ ഒരു വിപ്ലവ ചരിത്രം രചിക്കപ്പെടുകയായിരുന്നെന്നും അവർ പറഞ്ഞു.
വാഹന വിപണിയിൽ തന്നെ ഇത് വരുത്തിയ മാറ്റം ചെറുതല്ല. സ്വയം പര്യാപ്ത നേടാനുള്ള സ്ത്രീകളുടെ ശ്രമങ്ങൾക്ക് മുന്നിലുണ്ടായിരുന്ന അവസാന പ്രതിബന്ധവും അങ്ങനെ അവസാനിച്ചെന്നും നാദ ഹംബാസ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.