റിയാദ്: രാജ്യത്തെ ചില അതിവേഗ ഹൈവേകളിലെ വേഗതാപരിധി 120 കിലോമീറ്ററില്‍ നിന്ന് 140 ആക്കി ഉയര്‍ത്തിയ സാഹചര്യത്തില്‍ നിരത്തുകളില്‍ വേഗനിരീക്ഷണത്തിന് കൂടുതല്‍ കാമറ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രാലയം. ഓരോ പത്ത് കിലോമീറ്ററിലും കാമറ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വകുപ്പുമന്ത്രി മാജിദ് അല്‍അര്‍ഖൂബി പറഞ്ഞു. വേഗത പരിധി ഉയര്‍ത്തിയതായി പ്രഖ്യാപനം വന്ന ഹൈവേകളിലെ ബോര്‍ഡ് സ്ഥാപിക്കല്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കാറുകള്‍ ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ക്ക് 140 കിലോമീറ്റർ, ബസുകള്‍ക്ക് 100 കി.മീ, ട്രക്കുകള്‍ക്ക് 80 കി.മീ എന്നിങ്ങിനെയാണ് വേഗത നിശ്ചയിച്ചിരിക്കുന്നത്. വേഗത വര്‍ധിപ്പിക്കുമ്പോള്‍ അപകടം കുറക്കാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ തിരക്കേറിയ പാതകളിൽ ഒന്നായ റിയാദ്- ^ദമ്മാം ഹൈവേയിലെ വേഗത പരിഷ്കരണം രണ്ടാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് അല്‍അർഖൂബി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.