ദമ്മാമിൽ നിന്ന് നേരിട്ട്​ സർവീസ് പുനരാരംഭിക്കണം -പ്രവാസി

ദമ്മാം: ദമ്മാമിൽ നിന്ന്​ കൊച്ചി തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് മുമ്പുണ്ടായിരുന്ന നേരിട്ടുള്ള എയർ ഇന്ത് യ എക്സ്പ്രസ് സര്‍വീസ് പുനഃസ്ഥാപിക്കാൻ പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി വ്യോമയാന മന്ത്രിക് ക് നിവേദനം അയച്ചു. ദമ്മാമിൽ സന്ദര്‍ശനം നടത്തുന്ന എം.കെ രാഘവൻ എം. പി നിവേദനം ഏറ്റുവാങ്ങി. കോഴിക്കോട് എയർപ്പോർട്ടി​​​െൻറ സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി പരിശ്രമങ്ങൾ നടത്തുമ്പോഴും കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും വികസിക്കേണ്ടത് ആവശ്യമാണെന്ന് എം.പി പറഞ്ഞു.

കാലിക്കറ്റ് എയർപോർട്ട് യൂസേഴ്സ് ഫോറമാണ് നിവേദനത്തിന് വേദിയൊരുക്കിയത്. തിരക്കേറിയ സീസണുകളിലെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കുന്നതിന് വേണ്ടി ട്രായ് മാതൃകയിൽ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിന് ശ്രമം തുടങ്ങുന്നതായി അദ്ദേഹം അറിയിച്ചു. പ്രവാസി സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ പ്രസിഡൻറ്​ എം.കെ ഷാജഹാൻ, ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം, പ്രവിശ്യ കമ്മിറ്റി അംഗങ്ങളായ മുഹ്‌സിൻ ആറ്റാശ്ശേരി, കെ.എം സാബിഖ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - calicut airport usersforum-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.