സൗദി ബജറ്റ് വിശകലനം; ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് 'ബ്രീസ് ബിഗ് കോൺക്ലേവ്' ഇന്ന് ജിദ്ദയിൽ

ജിദ്ദ: സൗദി ബജറ്റിനെക്കുറിച്ച് വിശകലനം നടത്തുകയും മലയാളി ബിസിനസ് സംരംഭകരായ പ്രവാസികൾക്ക് സാമ്പത്തിക അവബോധം നൽകുകയും ചെയ്യുക എന്ന ലക്ഷ്യവുമായി സിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് (ബിഗ്) സംഘടിപ്പിച്ച പ്രത്യേക പരിപാടി ഇന്ന് (ശനി) ജിദ്ദയിൽ നടക്കും.

ബിഗിന്റെ ഏഴാം വാർഷികവുമായി ബന്ധപ്പെട്ട് 'ബിഗ് കോൺക്ലേവ്' എന്ന പേരിൽ ജിദ്ദ റമാദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകീട്ട് 6.30 നാണ് പരിപാടി നടക്കുക. സൗദിയുടെ വളർച്ചയോടൊപ്പം പ്രവാസി ബിസിനസ് സംരംഭരകരും പുതിയ രീതികളുമായി പൊരുത്തപ്പെടാനും തങ്ങളുടെ പരമ്പരാഗത രീതികൾ നവീകരിക്കാനും, മാറ്റങ്ങൾ തങ്ങളുടെ ബിസിനസ് മേഖലകളിൽ പ്രതിഫലിപ്പിക്കാനുമുള്ള അവസരമൊരുക്കലാണ് പരിപാടി.

സൗദി ബജറ്റ് അവലോകനം, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ലോജിസ്റ്റിക്‌സ് ഇൻഡസ്ട്രി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ഗ്ലോബൽ ബ്രിഡ്ജിങ്; കണക്ടിംഗ് സൗദി ബിസിനസ് ടു ഇന്റർനാഷണൽ മാർക്കറ്റ്‌സ് എന്നീ വിഷയങ്ങൾ യഥാക്രമം സാമ്പത്തിക വിദഗ്ധൻ ഫസ്‌ലിൻ അബ്ദുൽഖാദർ, ഐടി വിദഗ്ദൻ അഷ്‌റഫ് കുന്നത്ത്, ലോജിസ്റ്റിക്‌സ് കമ്പനി ഗ്രൂപ്പ് സി.ഇ.ഒ അബ്ദുൽ മജീദ്, മീഡിയവൺ സീനിയർ ബ്രോഡ്കാസ്റ്റിങ് ജേർണലിസ്റ്റ് അഫ്ത്താബ് റഹ്മാൻ, ബിസിനസ് അനാലിറ്റിക്സ് വിദഗ്ദരായ നിഷാദ്, ഷിഹാബ് തങ്ങൾ എന്നിവർ വിശദീകരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പരിപാടിയിലേക്കുള്ള പ്രവേശനം.

Tags:    
News Summary - Business Initiative Group 'Breeze Big Conclave' in Jeddah today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.