ചില്ലറ വ്യാപാര മേഖലയില്‍  12 ശതമാനം വളര്‍ച്ച

ദമ്മാം: സ്വദേശിവത്കരണത്തിനിടയിലും സൗദിയിലെ ചില്ലറ വ്യാപാര മേഖലയില്‍ 12 ശതമാനം വളര്‍ച്ച. ഷോപ്പിങ്​ മാളുകളില്‍ 19 ശതമാനമാണ്​ വളര്‍ച്ച രേഖപ്പെടുത്തിയത്​. കഴിഞ്ഞ രണ്ട് മാസത്തെ റിപ്പോര്‍ട്ടിലാണ് വളര്‍ച്ചാനിരക്ക് സൂചിപ്പിക്കുന്നത്. സ്വദേശിവത്കരണത്തി​​െൻറ  ഭാഗമായി ആയിരത്തിലേറെ ഗ്രോസറി കടകള്‍ അടച്ചുപൂട്ടിയിരുന്നു.അല്‍ ജസീറ കാപിറ്റലാണ് ചില്ലറ വ്യാപാര മേഖലയുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രണ്ട് മാസങ്ങളില്‍ മാത്രം 12 ശതമാനത്തി​​െൻറ വളര്‍ച്ചയാണ് മേഖലയുണ്ടാക്കിയത്.2017 തുടക്കത്തില്‍ എണ്ണ വില ഇടിഞ്ഞിരുന്നു. ഇതും നിര്‍മാണ മേഖലയിലെ തകര്‍ച്ചയും മേഖലക്ക് തിരിച്ചടിയായി.കഴിഞ്ഞ പാദത്തില്‍ 17 ശതമാനം വീഴ്ചയായിരുന്നു മേഖലയില്‍. എന്നാല്‍ വീഴ്ചയില്‍ നിന്നും മേഖല കരകയറുന്നതായാണ് സൂചനകള്‍. മലയാളികള്‍ കാര്യമായുള്ളതാണ് ഈ മേഖല.എന്നാല്‍ സ്വദേശിവത്കരണ പ്രഖ്യാപനത്തോടെ നിരവധി ഷോപ്പിംഗ് സ​െൻററുകള്‍ അടച്ച് പൂട്ടി.
രാജ്യത്തോട്ടാകെ 1400 ചെറുകിട ഗ്രോസറി കടകളാണ് പൂട്ടിയത്. ഇതില്‍ ഭൂരിഭാഗവും ബിനാമി കച്ചവട സ്ഥാപനങ്ങളായിരുന്നു എന്നും സംശയമുണ്ട്. സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.ഈ മേഖലയിലേക്ക്​ വനിതകളുടെ കടന്നുവരവ് സ്വദേശിവത്കരണം ത്വരിതപ്പെടുത്തും. ഷോപ്പിങ്​ മാളുകളില്‍ 19 ശതമാനമാണ് വളര്‍ച്ച. അടുത്ത ഒരു വര്‍ഷത്തില്‍ പരിശീലനം നേടിയ പതിനായിരം യുവാക്കള്‍ ഈ മേഖലയിലേക്ക്​ കടന്നു വരും. ഇതില്‍ 47 ശതമാനം വനിതകളായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.  
 
Tags:    
News Summary - business increese saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.