ജിദ്ദ: ആയുധധാരിയെ ബുഖൈരിയയിൽ സൗദി സുരക്ഷ സേന കീഴടക്കി. സ്േഫാടകവസ്തു ജാക്കറ്റ് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചയാളെ വെടിവെപ്പിലൂടെയാണ് പിടികൂടിയത്.
വെടിവെപ്പിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അൽഖസീമിലെ ബുഖൈരിയയിലാണ് സംഭവം. ഫവാസ് അബ്ദുറഹ്മാൻ ഇൗദ് അൽഹാർബി എന്നയാളാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയാണ് ഇയാൾ.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടങ്കിലും അതിന് തയാറാകാതെ കാറിൽ നിന്നിറങ്ങി വെടിയുതിർക്കുകയായിരുന്നു. ഇതിനിടക്കാണ് ചാവേർ ജാക്കറ്റ് ധരിച്ചത്. ഇയാളുടെ വാഹനത്തിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഒാേട്ടാമാറ്റിക് മെഷീൻ ഗൺ, 359 വെടിയുണ്ടകൾ, രണ്ടു പിസ്റ്റളുകൾ റിവോൾവർ ബുള്ളറ്റുകൾ എന്നിവയാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.