കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീറിനെ ഒ.ഐ.സി.സി നേതാക്കൾ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ സിൽവർ ജൂബിലി സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീറിന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഒ.ഐ.സി.സി ജില്ല, റീജനൽ കമ്മിറ്റി ഭാരവാഹികളാണ് സ്വീകരിച്ചത്.
ജില്ല അധ്യക്ഷൻ അസ്ഹബ് വർക്കല, സെക്രട്ടറി ഷമീർ നദ്വി, നാഷനൽ സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക്, റീജനൽ അധ്യക്ഷൻ കെ.ടി.എ. മുനീർ, പ്രവാസി സേവന കേന്ദ്ര അധ്യക്ഷൻ അലി തേക്കുതോട്, റീജനൽ കമ്മിറ്റി ട്രഷറർ ശ്രീജിത് കണ്ണൂർ, ജില്ല കമ്മിറ്റി ട്രഷറർ അബൂബക്കർ, പ്രവർത്തക സമിതി അംഗങ്ങളായ സഫീർ അലി, സുഭാഷ് വർക്കല, ഷാൻ കരമന, മുഹ്സിൻ പെരുംകുളം എന്നിവർ സംബന്ധിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മുതൽ ജിദ്ദ കറം ഹോട്ടലിലെ പ്രിൻസസ് ഹാളിൽ സിവിൽ ജൂബിലി സമ്മേളനം നടക്കുമെന്ന് അസ്ഹാബ് വർക്കല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.