ലുലുവിന്റെ സൗദി ഔട്‍ലറ്റുകളിലെ വാർഷിക ബ്രിട്ടീഷ് ഭക്ഷ്യമേള ബ്രിട്ടീഷ് അംബാസഡർ നീൽ ക്രോംപ്ടൺ ഉദ്ഘാടനം ചെയ്യുന്നു

ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ബ്രിട്ടീഷ് ഭക്ഷ്യമേളക്ക് തുടക്കം

ജിദ്ദ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലുവിന്റെ സൗദി ഔട്‍ലറ്റുകളിൽ വാർഷിക ബ്രിട്ടീഷ് ഭക്ഷ്യമേള ആരംഭിച്ചു. 'പ്രൗഡ് ടു സപ്പോർട്ട് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്ത് അയർലന്റ്' എന്ന പേരിൽ ആരംഭിച്ച മേള ജൂൺ നാല് വരെ തുടരും. യു.കെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ലുലു സ്‌റ്റോറുകളിലും ഓൺലൈനിലും (www.luluhypermarket.com) ലഭ്യമാവും.

മേള സൗദിയിലെ ബ്രിട്ടീഷ് അംബാസഡർ നീൽ ക്രോംപ്ടൺ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ 'ഫുഡ് ഈസ് ഗ്രേറ്റ് ബ്രിട്ടൻ' ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരത്തിലുള്ള ഭക്ഷ്യമേള വളരെ വിജയകരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സൗദിയിലെ ആളുകൾക്ക് ബ്രിട്ടീഷ് ഭക്ഷ്യോൽപന്നങ്ങളുടെയും ബ്രാൻഡുകളുടെയും വൈവിധ്യവും ഉയർന്ന നിലവാരവും ആസ്വദിക്കാനുള്ള അവസരവും ഇത്തരം ഭക്ഷ്യമേള നൽകുന്നു. ലുലു ഗ്രൂപ്പിന്റെ യു.കെയുമായുള്ള ശക്തമായ പങ്കാളിത്തത്തിന്റെ സുപ്രധാന ഭാഗമായ ലുലുവിന്റെ ബ്രിട്ടീഷ് അനുബന്ധ സ്ഥാപനമായ ബർമിംഗ്ഹാമിലെ ലോജിസ്റ്റിക്‌സ് ആൻഡ് പാക്കേജിങ് സെന്ററിൽ നിന്നുള്ള സജീവ പിന്തുണയോടെയാണ് മേള നടക്കുന്നത് എന്നതിൽ തനിക്ക് പ്രത്യേക സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സൗദി ഉപഭോക്താക്കൾക്ക് യു.കെയിൽനിന്ന് നേരിട്ടെത്തിക്കുന്ന ജനപ്രിയവും ആധികാരികവുമായ ബ്രിട്ടീഷ് ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ഭക്ഷ്യമേള ലക്ഷ്യമിടുന്നത്.

രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ലുലു, സ്വദേശികളുടെയും പ്രവാസി സമൂഹത്തിന്റെയും ജീവിതശൈലി ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചുവരുന്നതായി ചടങ്ങിൽ സംസാരിച്ച ലുലു സൗദി ഹൈപ്പർമാർക്കറ്റ്‌സ് ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു. ഭക്ഷ്യ സാധനങ്ങൾ മുതൽ ഫാഷൻ, വീട്ടാവശ്യ വസ്തുക്കൾ, ഇലക്‌ട്രോണിക്‌സ് എന്നിവയെല്ലാം ഉൾപ്പെടുന്ന ആഗോള രുചികളും സംസ്‌കാരവും പ്രദർശിപ്പിക്കുന്ന ഒരു ഏകജാലക ഫെസ്റ്റിവലാണിത്. 'ഫുഡ് ഈസ് ഗ്രേറ്റ് ബ്രിട്ടൺ' യു.കെയുടെ പരമ്പരാഗത രുചികളിലും സംസ്‌കാരത്തിലും ഗുണനിലവാരമുള്ള ഉൽപന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അത്തരത്തിലുള്ള ഒന്നാണ്. തങ്ങളുടെ ബ്രിട്ടീഷ് സോഴ്‌സിങ് ഓഫിസുകളും ഫുഡ് പ്രോസസിങ് യൂനിറ്റുകളും ഓരോ വർഷവും ഏറ്റവും വിലക്കുറവിൽ സാധനങ്ങൾ സൗദിയിലെത്തിക്കുന്നതിനും വിതരണം ഉറപ്പുനൽകുന്നതിലും തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - British Food Fair started at Lulu Hypermarkets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.