ബ്രിട്ടീഷ് കോൺസൽ ജനറൽ സെയ്ഫുദ്ദീൻ അഷർ മക്കയിലെ കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സ് സന്ദർശിച്ചപ്പോൾ
ജിദ്ദ: കഅ്ബയെ പുതപ്പിക്കുന്ന കിസ്വ നെയ്ത്തിൽ പങ്കാളിയായി ജിദ്ദയിലെ ബ്രിട്ടീഷ് കോൺസൽ ജനറൽ സെയ്ഫുദ്ദീൻ അഷർ. മക്കയിലെ കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സ് സന്ദർശന വേളയിലാണ് പങ്കാളിയായത്. കേന്ദ്രത്തിലെത്തിയ കോൺസൽ ജനറലിനെയും സംഘത്തെയും മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേധാവി അഹ്മദ് അൽസുവൈഹ്രി സ്വീകരിച്ചു. കിസ്വ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ സംഘം കണ്ടു. കിസ്വയെ അലങ്കരിക്കുന്ന വിവിധ ഉപകരണങ്ങളെയും സംവിധാനങ്ങളെയും അവർക്ക് പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.