???? ???? ????????????? ?????????? ?????????? ??????????? ?????? ?????? ????????????? ???? ???????????

​ബോക്​സിങ്​ സൂപ്പർ സീരീസും അന്താരാഷ്​ട്ര കാറോട്ട മത്സരവും സൗദിയിലേക്ക്​

റിയാദ്​: ​രണ്ടുലോകോത്തര കായിക മാമാങ്കങ്ങൾക്ക്​ അടുത്ത വർഷം സൗദി അറേബ്യ വേദിയാകും. വേൾഡ്​ ബോക്​സിങ്​ സൂപ്പർ സീരീസും വിപുലമായ കാർറേസിങ്​ ചാമ്പ്യൻഷിപ്പുമാണ്​ നടക്കുക.
സൗദി ജനറൽ സ്​പോർട്​സ്​ അതോറിറ്റി പ്രസിഡൻറ്​ തുർക്കി അൽ ശൈഖ്​ കഴിഞ്ഞയാഴ്​ച നടത്തിയ ലണ്ടൻ സന്ദർശനത്തിലാണ്​ ഇതുസംബന്ധിച്ച കരാറുകൾ ഒപ്പ​ുവെച്ചത്​. 2018 മേയിലാണ്​ ആദ്യ ലോക ബോക്​സിങ്​ സൂപ്പർ സീരീസ്​​ ക്രൂയിസർവെയ്​റ്റ്​ ഫൈനൽ നടക്കുക. ഫോർമുല വൺ, വേൾഡ്​ റാലി ചാമ്പ്യൻഷിപ്പ്​, ഇൻഡികാർ, നാസ്​കാർ, സ്​പോർട്​സ്​കാർസ്​, ടൂറിങ്​ കാർസ്​ ചാമ്പ്യൻഷിപ്പുകളിലെ താരങ്ങൾ പ​െങ്കടുക്കുന്ന ​‘റേസ്​ ഒാഫ്​ ചാമ്പ്യൻസ്​’ അന്താരാഷ്​ട്ര കാറോട്ട മത്സരമാണ്​ രണ്ടാമത്തേത്​. അടുത്ത വർഷം ആദ്യം റിയാദിലെ കിങ്​ ഫഹദ്​ സ്​റ്റേഡിയത്തിലാണ്​ റേസ്​ ഒാഫ്​ ചാമ്പ്യൻസ്​ ടൂർണമ​െൻറ്​. പ​െങ്കടുക്കുന്ന ഡ്രൈവർമാരുടെ പേരുവിവരവും മറ്റു വിശദാംശങ്ങളും അധികം വൈകാതെ പുറത്തുവിടും. ബീജിങ്ങിലെ ലോകപ്രശസ്​ത കിളിക്കൂട്​ സ്​റ്റേഡിയം, ലണ്ടൻ ഒളിമ്പിക്​ സ്​റ്റേഡിയം, വെംബ്ലി സ്​റ്റേഡിയം, പാരീസിലെ സ്​റ്റേഡ്​ ഡി ഫ്രാൻസ്​ തുടങ്ങിയ ഗംഭീര കളിയിടങ്ങളിലാണ്​ ഇതിന്​ മുമ്പ്​ റേസ്​ ഒാഫ്​ ചാമ്പ്യൻസ്​ അരങ്ങേറിയിട്ടുള്ളത്​. ആ നിരയിലേക്ക്​ ഉയർത്തപ്പെടുകയാണ്​ കിങ്​ ഫഹദ്​ സ്​റ്റേഡിയം. 75,000 പേർക്ക്​ മത്സരങ്ങൾ വീക്ഷിക്കാൻ ഇവിടെ സൗകര്യമുണ്ട്​. 
ജിദ്ദയിലാണ്​ ബോക്​സിങ്​ സൂപ്പർ സീരീസ്​ നടക്കുക. മുഹമ്മദ്​ അലി ട്രോഫിയാണ്​ ഇതിൽ സമ്മാനമായി നൽകപ്പെടുന്നത്​. 60 ലേറെ രാജ്യങ്ങളിൽ തൽസമയം സ​ംപ്രേഷണം ചെയ്യപ്പെടുന്നതാണ്​ ബോക്​സിങ്​ സൂപ്പർ സീരീസ്​. ഇത്രയും വ്യാപ്​തിയുള്ള ഒരു കായിക മത്സരം ആദ്യമായാണ്​ സൗദിയിൽ നടത്തപ്പെടുന്നത്​. 
 
Tags:    
News Summary - Boxing super series and International car raising competition to Soudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.