ജോസഫ് അതിരുങ്കലിന്റെ ആദ്യ നോവൽ ‘മിയ കുൾപ്പ’ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പത്രപ്രവർത്തകൻ സി.കെ. ഹസ്സൻ കോയക്ക് നൽകി പ്രകാശനം ചെയ്യുന്നു
റിയാദ്: ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ ജോസഫ് അതിരുങ്കലിെൻറ ആദ്യ നോവൽ ‘മിയ കുൾപ്പ’യുടെ സൗദി തല പ്രകാശനവും ഡി.സി ബുക്സ് പുറത്തിറക്കിയ സബീന എം. സാലിയുടെ ‘ലായം’ നോവലിെൻറ മൂന്നാം പതിപ്പ് പ്രകാശനവും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിച്ചു.
ന്യൂ ഏജ് ഇന്ത്യ സാസ്കാരികവേദി സംഘടിപ്പിച്ച ‘സർഗ സന്ധ്യ’യിൽ നടന്ന ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകൻ സി.കെ. ഹസ്സൻ കോയ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
മലസിലെ ചെറീസ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു.
സുരേഷ് കണ്ണപുരം (കേളി), രഘുനാഥ് പറശ്ശിനിക്കടവ് (ഒ.ഐ.സി.സി), ഷാഫി തുവ്വൂർ (കെ.എം.സി.സി), സുധീർ കുമ്മിൾ (നവോദയ), ഷാഫി മതിലകം (നവയുഗം ദമ്മാം), സുരേന്ദ്രൻ കുട്ടായി (എൻ.ആർ.കെ ഫോറം), വിജയൻ നെയ്യാറ്റിൻകര (ഫോർക), ശിഹാബ് കൊട്ടുകാട്, ഡോ. കെ.ആർ. ജയചന്ദ്രൻ, കരീം കാനാമ്പുറം (എടപ്പ) എന്നിവർ സംസാരിച്ചു. വിനോദ് കൃഷ്ണ സ്വാഗതവും എം. സാലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.