ഫു​ട്​​ബാ​ൾ ആ​വേ​ശ​വും ജീ​വി​ത​നൊ​മ്പ​ര​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി ‘ബോ​ളാ​ഗോ​ളം’

ജി​ദ്ദ: മ​ല​പ്പു​റ​ത്തി​െൻറ മ​ണ്ണി​ലെ ഫു​ട്​​ബാ​ൾ ആ​വേ​ശ​വും ഗ്രാ​മീ​ണ ജീ​വി​ത​ത്തി​െൻറ പ​ച്ച​യാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളും പ്ര​മേ​യ​മാ​ക്കി ജി​ദ്ദ പ്ര​വാ​സി​യാ​യ ജു​നൈ​സ് ബാ​ബു കാ​പ്പ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ബോ​ളാ​ഗോ​ളം’ എ​ന്ന ചി​ത്രം മേ​യി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. ഐ​സ്‌​ല​ൻ​ഡി​നെ​ക്കു​റി​ച്ചു​ള്ള ബി.​ബി.​സി ഡോ​ക്യു​മെൻറ​റി​യി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി നാ​ട്ടു​കാ​ർ നി​ർ​മി​ച്ച ഫു​ട്​​ബാ​ൾ ഗ്രൗ​ണ്ട് ഒ​രു വ​ർ​ഷ​ത്തി​ന​കം ന​ഷ്​​ട​പ്പെ​ട്ട​തും, വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും ആ ​ഗ്രൗ​ണ്ട് തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തും ഈ ​സി​നി​മ​യു​ടെ പി​റ​വി​ക്ക് കാ​ര​ണ​മാ​യി. ‘ഒ​രു സി​നി​മ​ക്ക് ന​ഷ്​​ട​പ്പെ​ട്ട ഗ്രൗ​ണ്ട് തി​രി​കെ നേ​ടി​ക്കൊ​ടു​ക്കാ​നാ​കു​മോ?’ എ​ന്ന പ്ര​സ​ക്ത​മാ​യ ചോ​ദ്യ​മാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.​ജി​ദ്ദ​യി​ൽ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്യു​ന്ന ജു​നൈ​സ് ബാ​ബു കാ​പ്പ് ത​െൻറ ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലെ ഒ​ഴി​വു​സ​മ​യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ചി​ത്ര​ത്തി​െൻറ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

മു​ത്തു​വും തൊ​ത്തു​വും ത​മ്മി​ലു​ള്ള ഹൃ​ദ്യ​മാ​യ ആ​ത്മ​ബ​ന്ധ​ത്തി​ലൂ​ടെ​യാ​ണ് ഒ​രു ഗ്രാ​മ​ത്തി​െൻറ ക​ഥ വി​ക​സി​ക്കു​ന്ന​ത്. ഫു​ട്ബാ​ളി​െൻറ ആ​ത്മാ​വും ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ലെ പ്ര​തീ​ക്ഷ​ക​ളും നൊ​മ്പ​ര​ങ്ങ​ളും ഒ​രേ​പോ​ലെ കോ​ർ​ത്തി​ണ​ക്കി​യ ചി​ത്രം ഒ​രു തി​ക​ഞ്ഞ കു​ടും​ബ​ചി​ത്ര​മാ​യി​രി​ക്കും. ആ​ൻ​റ​ലോ​ട്ട് പ്രൊ​ഡ​ക്ഷ​ൻ​സി​െൻറ ബാ​ന​റി​ൽ പി.​ടി. അ​ബ്​​ദു​ൽ സ​ലീ​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ഖി​ൽ പ്ര​ഭാ​ക​ർ, കൈ​ലാ​ഷ്, ആ​ലി​യ, ഉ​ണ്ണി​നാ​യ​ർ, ലാ​ല മ​ല​പ്പു​റം, ശി​ക്കു എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​െൻറ ഛായാ​ഗ്ര​ഹ​ണം ഷ​മീ​ർ ജി​ബ്രാ​നും സം​ഗീ​തം ഗോ​പി സു​ന്ദ​റു​മാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം ന​ഷ്​​ട​പ്പെ​ട്ട ഗ്രൗ​ണ്ട് തി​രി​കെ നേ​ടു​ന്ന​തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി. ‘ടി​ക്ക​റ്റ് ഒ​രു ടോ​ക്ക​ൺ, പ്ര​വേ​ശ​നം ഒ​രു സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത’ എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ബോ​ളാ​ഗോ​ളം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ ജു​നൈ​സ് ബാ​ബു കാ​പ്പ് പ​റ​ഞ്ഞു.

Tags:    
News Summary - 'Bolagolam' combines football passion and life's challenges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.