ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷഫലത്തിൽ മികച്ച വിജയം കരസ്ഥമാക്കി റിയാദിലെ അൽയാസ്മിൻ ഇൻറർനാഷനൽ സ്കൂൾ. പരീക്ഷയെഴുതിയ വിദ്യാർഥികളെല്ലാം ഉന്നതവിജയം നേടിയതോടെ നൂറുമേനി തിളക്കത്തിലാണ് വിദ്യാലയം. 98.8 ശതമാനം മാർക്ക് നേടി ഖദീജ ഗുലാം സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 97.8 ശതമാനം മാർക്ക് പങ്കിട്ട ബയാൻ ഫാത്തിമയും മാസ് അഹമ്മദ് ഖാനും രണ്ടാം സ്ഥാനവും, 96.6 ശതമാനം മാർക്കോടെ ഷക്കീക്ക റൂഹി മൂന്നാം സ്ഥാനവും നേടി. ആകെ ഫലത്തിൽ 73 കുട്ടികൾ ഡിസ്റ്റിങ്ഷനും 43 കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 30 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. വിവിധ വിഷയങ്ങളിൽ മികച്ച മാർക്ക് നേടിയ കുട്ടികളും സ്കൂളിെൻറ അഭിമാനമായി.
അറബിക് വിഷയത്തിൽ ഖദീജ ഗുലാം, ഫിൽസ ഫാത്തിമ, നൂഹ് അഹമ്മദ് എന്നിവർ 100 ശതമാനം മാർക്കും നേടി. സയൻസിൽ ഖദീജ ഗുലാം, ബയാൻ ഫാത്തിമ എന്നിവർ 99 ശതമാനവും, ഗണിതത്തിൽ മാസ് അഹമ്മദ് ഖാൻ, ഖദീജ ഗുലാം, ദിവ്യാൻഷി എന്നിവർ 99 ശതമാനവും മാർക്ക് നേടി. സോഷ്യൽ സ്റ്റഡീസിൽ ഖദീജ ഗുലാം 99 ശതമാനവും അടിസ്ഥാന ഗണിതത്തിൽ ലംഹ ലബീബ് 89 ശതമാനവും മാർക്ക് നേടി വിജയിച്ചു.
ഇംഗ്ലീഷിൽ ഷക്കീക്ക റൂഹി, മുഹമ്മദ് സാദ്, ഹാനീഫ ഫാത്തിമ, റഷാ മുഷ്താഖ് എന്നിവർ 98 ശതമാനം മാർക്ക് നേടി. ഹിന്ദിയിൽ ദിവ്യാൻഷി (98 ശതമാനം), മലയാളത്തിൽ ബയാൻ ഫാത്തിമ, റഷ (98), ഉർദുവിൽ അഖ്സാ മുദ്ദസിർ (99), തമിഴിൽ ഷക്കീക്ക റൂഹി (99) എന്നിവരും മികച്ച സ്കോർ കരസ്ഥമാക്കി. കോംപ്ലെക്സ് മാനേജർ അബ്ദുൽ ഇലാ അൽ മൊയ്ന, പ്രിൻസിപ്പൽ ഡോ. സലിൽ ഹസ്സൻ, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, ഹെഡ്മാസ്റ്റർമാരായ അബ്ദുൽ റഷീദ്, അൽത്താഫ്, ഹെഡ്മിസ്ട്രസ് നിഖത് അഞ്ചും തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.