എ​ക്‌​സ്‌​പോ 2030 റി​യാ​ദ്; നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലെന്ന് ആദിൽ അൽജുബൈർ

റി​യാ​ദ്: ‘എ​ക്‌​സ്‌​പോ 2030 റി​യാ​ദി’​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യും എ​ക്‌​സ്‌​പോ ക​മീ​ഷ​ണ​ർ ജ​ന​റ​ലു​മാ​യ ആ​ദി​ൽ അ​ൽ​ജു​ബൈ​ർ അ​റി​യി​ച്ചു. പാ​രീ​സി​ൽ ന​ട​ന്ന ബ്യൂ​റോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡെ​സ് എ​ക്‌​സ്‌​പോ​സി​ഷ​ൻ​സി​െൻറ (ബി.​ഐ.​ഇ) എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സൗ​ദി പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ദ​ർ​ശ​ന ന​ഗ​രി​യു​ടെ മാ​സ്​​റ്റ​ർ പ്ലാ​ൻ, രൂ​പ​ക​ൽ​പ​ന, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ​യി​ൽ കൈ​വ​രി​ച്ച നി​ർ​ണാ​യ​ക പു​രോ​ഗ​തി അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വി​പ​ണ​ന മേ​ഖ​ല​യി​ലും പ്ര​ക​ട​മാ​യ മു​ന്നേ​റ്റ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള രാ​ജ്യ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് സൗ​ദി​യു​ടെ സം​ഘാ​ട​ന മി​ക​വി​ലു​ള്ള അ​ന്താ​രാ​ഷ്​​ട്ര വി​ശ്വാ​സ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ വീ​ക്ഷ​ണ​ത്തി​ന​നു​സൃ​ത​മാ​യി, ലോ​ക​ത്തി​ന് മു​ൻ​പി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു എ​ക്‌​സ്‌​പോ പ​തി​പ്പ് കാ​ഴ്ച​വെ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ സ​ജ്ജ​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തി​െൻറ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ളി​യാ​യി രാ​ജ്യം മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്നും അ​ൽ​ജു​ബൈ​ർ വ്യ​ക്ത​മാ​ക്കി. എ​ക്‌​സ്‌​പോ​യു​ടെ പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ളി​ലും ഉ​പ​പ്ര​മേ​യ​ങ്ങ​ളി​ലും ഊ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ഒ​രേ​സ​മ​യം ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Expo 2030 Riyadh; Construction work is progressing rapidly, says Adel Al-Jubeir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.