ഹാ​ഇ​ലി​ൽ അ​ര​ങ്ങേ​റി​യ ‘വി​​ജ​​യ് ദം ​​ദം ബി​​രി​​യാ​​ണി റോ​ഡ് ഷോ’​യി​ൽ വി​ജ​യി​ക​ളും

വി​ധി​ക​ർ​ത്താ​ക്ക​ളും മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​രും സം​ഘാ​ട​ക​രും

ഹാ​ഇ​ലി​ൽ ‘വി​​ജ​​യ് ദം ​​ദം ബി​​രി​​യാ​​ണി റോ​ഡ് ഷോ’ ​അ​ര​ങ്ങേ​റി

ഹാ​ഇ​ൽ​: ശീ​ത​ക്കാ​റ്റ്​ വീ​ശു​ന്ന കാ​ലാ​വ​സ്ഥ​യി​ലും ആ​വേ​ശം ജ്വ​ലി​ക്കും മ​ത്സ​ര​ത്തി​െൻറ ചൂ​ടും നാ​വി​ൽ ​ക​പ്പ​ലോ​ടും രു​ചി​യും പ​ക​ർ​ന്ന്​ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഒ​രു​ക്കി​യ ‘വി​ജ​യ് ദം​ദം ബി​രി​യാ​ണി’ മെ​ഗാ റോ​ഡ് ഷോ ​ഹാ​ഇ​ലി​ൽ അ​ര​ങ്ങേ​റി. വൈ​കീ​ട്ട്​ 6.30 മു​ത​ൽ ഹാ​ഇ​ലി​ലെ​ സി​റ്റി​​ഫ്ല​വ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന​ പ​രി​പാ​ടി അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഉ​ത്സ​വ​മാ​യി മാ​റി. നേ​ര​ത്തെ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി ഒ​രു​ക്കി​യ ‘ലാ​റ്റ​റ​ൽ എ​ൻ​ട്രി’ മ​ത്സ​ര​മാ​യി​രു​ന്നു റോ​ഡ് ഷോ​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

സൗ​ദി, യ​മ​ൻ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ, ഇ​ന്ത്യ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 20ഓ​ളം ആ​ളു​ക​ൾ ത​യ്യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന വി​വി​ധ ത​രം ബി​രി​യാ​ണി​ക​ളു​ടെ പാ​ച​ക വൈ​ദ​ഗ്​​ധ്യ​വും രു​ചി​യും മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചു.

ദം ​രാ​ജ​യാ​യി മ​ല​യാ​ളി അ​ഹ​മ്മ​ദ് ക​ബീ​റും, ദം ​സ്​​റ്റാ​റാ​യി പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​നി മ​റി​യം ഉ​മ​റും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​വ​ർ നേ​രി​ട്ട് സെ​മി ഫൈ​ന​ലി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ‘ഗോ​ൾ​ഡ​ൻ ടി​ക്ക​റ്റി’​ന്​ അ​ർ​ഹ​ത നേ​ടി. പാ​ച​ക വി​ദ​ഗ്​​ധ​രാ​യ ഷാ​ജ​ഹാ​ൻ, സ​ബ്​​ന അ​ബ്​​ദീ​ൽ മ​ജീ​ദ്​ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ധി​നി​ർ​ണ​യം ന​ട​ത്തി​യ​ത്.​ നി​സാ​ർ വാ​ണി​യ​മ്പ​ല​മാ​യി​രു​ന്നു​​ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ൻ.

ബി​രി​യാ​ണി മ​ത്സ​ര​ത്തി​ന് പു​റ​മെ പ​രി​പാ​ടി വീ​ക്ഷി​ക്കാ​നെ​ത്തു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഫാ​മി​ലി ഗെ​യി​മു​ക​ൾ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് വി​ജ​യ് മ​സാ​ല​യു​ടെ ആ​ക​ർ​ഷ​ക​മാ​യ ഗി​ഫ്റ്റ് ഹാം​പ​റു​ക​ളും മ​റ്റ് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും സ​മ്മാ​നി​ച്ചു. കൂ​ടാ​തെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ഫ്ര​ൻ​ഡി മൊ​ബൈ​ൽ പ്ര​തി​നി​ധി​ക​ളാ​യ ലു​ക്മാ​ൻ, അ​ബ്​​ദു​ൽ അ​സീ​സ്, ഹാ​ഇ​ൽ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്, ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ഖ​സീം പ്ര​വി​ശ്യാ ചെ​യ​ർ​മാ​ൻ റ​ഷീ​ദ് വ​ഴ​ക്കാ​ട്, ഹാ​ഇ​ൽ കോ​ഓ​ഡി​നേ​ഷ​ൻ പ്ര​തി​നി​ധി ശി​ഹാ​ബ് കാ​സിം, ഷാം​സ് ട്രേ​ഡി​ങ് മാ​നേ​ജ​ർ സ​ഫീ​ർ, അ​സ്രാ​ർ ട്രേ​ഡി​ങ്ങ് ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് റാ​ഖി, വി​ജ​യ മ​സാ​ല സൂ​പ്പ​ർ വൈ​സ​ർ ആ​ലി, സി​റ്റി ഫ്ല​വ​ർ ഹാ​ഇ​ൽ ബ്രാ​ഞ്ച് മാ​നേ​ജ​ർ മ​നോ​ജ് തി​രൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

ഗ​ൾ​ഫ്​ മാ​ധ്യ​മം സൗ​ദി റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ സ​ലീം മാ​ഹി, ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെൻറ്​ മാ​നേ​ജ​ർ നി​ഹാ​ൽ, ബി​സി​ന​സ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ മു​നീ​ർ എ​ല്ലു​വി​ള, ഹാ​ഇ​ലി​ലെ ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​തി​നി​ധി​ക​ളാ​യ ഹ​നീ​ഫ, മു​ബാ​റ​ക്, അ​ഫ്​​സ​ൽ മു​ഹ​മ്മ​ദ്, ഷം​നാ​ജ്, ന​വാ​സ്, ശ​രീ​ഫ്, ഫൈ​സ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. വി​ഡി​യോ, ഫോ​ട്ടോ ചു​മ​ത​ല അ​ഫ്സ​ൽ വെ​ഞ്ഞാ​റ​മൂ​ട് നി​ർ​വ​ഹി​ച്ചു. ന​വാ​സ്, അ​ഫ്​​വാ​ൻ, സ​ഫ്​​വാ​ൻ എ​ന്നി​വ​ർ സാ​േ​ങ്ക​തി​ക സ​ഹാ​യം ന​ൽ​കി.

ലു​ലു, ഫ്ര​ൻ​ണ്ടി, സി​റ്റി​ഫ്ല​വ​ർ, കാ​ഫ്, ടാ​ക്​​സ്​ പോ​യി​ൻ​റ്, അ​സ്​​റാ​ർ ​േട്ര​ഡി​ങ്​ ക​മ്പ​നി, ഷം​സ്​ ഹാ​ഇ​ൽ എ​ന്നീ ക​മ്പ​നി​ക​ളാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​ർ. ജൂ​ണി​ൽ റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ലി​ലേ​ക്കും തു​ട​ർ​ന്ന്​ റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ലേ​ക്കു​മു​ള്ള പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നാ​ണ് റോ​ഡ് ഷോ​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​ശ​സ്ത ഷെ​ഫ് സു​രേ​ഷ് പി​ള്ള, മ​ല​ബാ​റി​െൻറ രു​ചി മ​ഹാ​റാ​ണി ആ​ബി​ദ റ​ഷീ​ദ്, ഫു​ഡ് വ്ലോ​ഗ​റും അ​വ​താ​ര​ക​നു​മാ​യ രാ​ജ് ക​ലേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ 40,000 റി​യാ​ൽ കാ​ഷ് പ്രൈ​സ് ഉ​ൾ​പ്പെ​ടെ ആ​കെ 50,000 റി​യാ​ലി​െൻറ വ​മ്പി​ച്ച സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - 'Vijay Dum Dum Biryani Road Show' begins in Hail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.