മുഹമ്മദ് കബീർ
Posted On
date_range Updated On
date_range മലയാളിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം ഖബറടക്കി
ബുറൈദ: രണ്ട് മാസം മുമ്പ് ബുറൈദയിലെ ഖുബൈബില്‍ മരിച്ച കൊല്ലം പുനലൂർ സ്വദേശി മുഹമ്മദ് കബീറിെൻറ (37) മൃതദേഹം ഖബറടക്കി. നൂൺ കൊറിയർ കമ്പനിയിയിൽ സെയിൽസ്മാനായിരുന്ന മുഹമ്മദ് കബീറിനെ നവംബര്‍ ആറിന് ഖുബൈബിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പിതാവ്: സലീം കുട്ടി. മാതാവ്: ലൈലാബീവി, ഭാര്യ: ആൻസി, മക്കൾ: ഫിദ ഫാത്വിമ (10), മുഹമ്മദ് ഗസാൽ (ഏഴ്). ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂരിെൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തീകരിച്ച് ബുധനാഴ്ച്ച അസർ നമസ്ക്കാരാനന്തരം ബുറൈദ അൽഖലീജ് മഖ്ബറയിൽ മറവ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.