സുരേഷ്
നജ്റാൻ: അപകടത്തിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശി സുരേഷിെൻറ (അറീസ) മൃതദേഹം സൗദി തെക്കൻ പ്രവിശ്യയിലെ നജ്റാനിൽ സംസ്കരിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കാൻ സാധിക്കാത്ത പ്രത്യേക സാഹചര്യം മുൻനിർത്തിയാണ് ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ സംസ്കാരം നജ്റാനിൽ നടത്തിയത്. മൃതദേഹം ഇവിടെ സംസ്കരിക്കാനുള്ള ഔദ്യോഗിക രേഖകളും മറ്റു നിയമനടപടികളും പൂർത്തിയാക്കാൻ കെ.എം.സി.സി നജ്റാൻ പ്രസിഡൻറ് സലീം ഉപ്പളയുടെയും കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറയും നേതൃത്വത്തിൽ സജീവ ഇടപെടലുകൾ നടന്നു. നിയമവശങ്ങൾ പൂർത്തിയായതിനെ തുടർന്ന് ബന്ധുക്കളുടെയും തമിഴ് സംഘം സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സുരേഷിെൻറ ആകസ്മിക വേർപാടിൽ നജ്റാനിലെ വിവിധ സാമൂഹിക കൂട്ടായ്മകളും കെ.എം.സി.സി ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.