അപകടത്തിൽ മരിച്ച ഫാത്തിമ സൈശ, മുഹ്സിനത്ത്​



 


കാറപകടത്തിൽ മരിച്ച ഫാത്തിമയുടെ മൃതദേഹം ത്വാഇഫിൽ ഖബറടക്കി

റിയാദ്: ഇക്കഴിഞ്ഞ തിങ്കളാഴ്​ച രാവിലെ റിയാദിൽനിന്ന്​ 350 കിലോമീറ്ററകലെ അൽ ഖസ്​റയിൽ കാർ മറിഞ്ഞ്​ മരിച്ച മലപ്പുറം ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശയുടെ (മൂന്ന്) മൃതദേഹം ത്വാഇഫിൽ ഖബറടക്കി. ത്വാഇഫ് അബ്ദുല്ലാഹിബ്നു അബ്ബാസ് മസ്ജിദ് മഖ്​ബറയിലാണ്​ ഖബറടക്കിയത്.

ഇതേ അപകടത്തിൽ മരിച്ച മലപ്പുറം കൊടക്കാട് ആലിൻചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്തിന്റെ (32) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു. അൽ ഖസ്​റ, അൽ ഖുവയ്യ ആ​ശുപത്രികളിൽ ചികിത്സയിലായിരുന്ന എല്ലാവരെയും തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി.

പെരുന്നാൾ അവധിക്ക്​ ജിദ്ദയിൽനിന്ന് റിയാദിലേക്ക് വരുകയായിരുന്ന മലയാളി കുടുംബങ്ങൾ സഞ്ചരിച്ച രണ്ട്​ കാറുകളിലൊന്ന്​ മറിഞ്ഞാണ്​ അപകടമുണ്ടായത്​. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഹമീദ് പെരുവള്ളൂർ, ത്വഇഫ് കെ.എം.സി.സി ഭാരവാഹികൾ, ജലീൽ റുവൈദ എന്നിവർ അനന്തര നടപടികളുമായി ബന്ധുക്കളെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - body of Fathima, who died in a car accident, buried in Taif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.