നാരദ് പഠക് രാംദിയോ
Posted On
date_range Updated On
date_range തബൂക്കിൽ മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
തബൂക്ക്: ഹൃദയാഘാതത്തെ തുടർന്ന് തബൂക്കിൽ മരിച്ച ബിഹാർ രാമചന്ദ്രപുർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നാരദ് പഠക് രാംദിയോ (40) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നാലു വർഷമായി തബൂക്കിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ജിദ്ദയിലുള്ള സഹോദരൻ മരണവിവരത്തെ തുടർന്ന് തബൂക്കിലെത്തി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി അംഗവുമായ സിറാജ് എറണാകുളം അധികൃതരുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.