അലി വെള്ളയിൽ
ജിസാൻ: ഹൃദയാഘാതം മൂലം ജിസാന്‍ സമീപം സബിയയിൽ കഴിഞ്ഞദിവസം മരിച്ച താനൂർ പനങ്ങാട്ടൂർ സ്വദേശി അലി വെള്ളയിലിന്റെ മൃതദേഹം സബിയ ഖാലിദിയ്യ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം മസ്ജിദുൽ മസാഹ മഖ്ബറയിൽ ഖബറടക്കി.
നിയമനടപടികൾക്കും മയ്യിത്ത് പരിപാലന മരണാനന്തര കർമങ്ങൾക്കും കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, വെൽഫെയർ വിങ് ചെയർമാൻ ഗഫൂർ വാവൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ, അലിയുടെ ബന്ധു ശിഹാബ്, കെ.എം.സി.സി സബിയ നേതാക്കളായ സാലിം നെച്ചിയിൽ, ബഷീർ ഫറോക്ക്, ആരിഫ് ഒതുക്കുങ്ങൽ, കരീം മുസ്ലിയാരങ്ങാടി, ഷാഫി മണ്ണാർക്കാട്, അബ്ദുൽ റസാഖ് തൃപ്പനച്ചി, മൂസക്കുട്ടി ഐബാൻ, ഗഫൂർ വെട്ടത്തൂർ, നജീബ് പാണക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
മുസ്തഫ സഅദി പ്രാർഥനക്ക് നേതൃത്വം നൽകി. തനിമ ജിസാൻ ഭാരവാഹി ഷാഹിൻ കൊടശ്ശേരി, ഐ.സി.ഫ് നേതാക്കൾ, മറ്റു വിവിധ സംഘടന പ്രതിനിധികൾ എന്നിവരും സ്വദേശികളും മറ്റു വിദേശികളുമടക്കം ഖബറടക്ക ചടങ്ങിൽ വൻ ജനാവലി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.