മരിച്ച ഭഗവാൻ റാമും ദിലീഷ് സെൽവരാജും

രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; ഫലം കണ്ടത് ഉനൈസ കെ.എം.സി.സിയുടെ ഇടപെടൽ

ബുറൈദ: ഉനൈസ കെ.എം.സി.സിയുടെ ഇടപെടലിൽ തമിഴ്നാട്, രാജസ്ഥാൻ സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഹൃദയാഘാതം മൂലം മരിച്ച രാജസ്ഥാൻ സ്വദേശി ഭഗവാൻ റാമിന്റെയും (53) ഉനൈസയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത തമിഴ്നാട് കന്യാകുമാരി സ്വദേശി ദിലീഷ് സെൽവരാജിന്റെയും (27) മൃതദേഹങ്ങളാണ് ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.

സുഹൃത്തുക്കളെ കാണുന്നതിന് വേണ്ടി യാംബുവിൽനിന്നും അൽഖസീമിലെത്തിയ ഭഗവാൻ റാമിനെ ഹൃദയാഘാതത്തെ തുടർന്ന് കിങ് സഊദ് ശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒരു മാസത്തോളം ചികിത്സ തുടർന്നെങ്കിലും കഴിഞ്ഞ മാസം 16ന് മരിച്ചു.

ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് പ്രവർത്തകർ എംബാം ചെയ്ത മൃതദേഹങ്ങളുമായി വിമനത്താവളത്തിൽ

തമിഴ്നാട് കന്യാകുമാരി സ്വദേശി ദിലീഷ് സെൽവരാജൻ ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകൻ നടത്തിയ അന്വേഷണത്തിൽ താമസസ്ഥലത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. കുടുംബത്തിന്റെ ഏക തുണയായിരുന്ന മകന്റെ വിയോഗം കാരണം പ്രയാസത്തിലായ മാതാപിതാക്കൾ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയെ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി.

എന്നാൽ ഇതിനുള്ള ചെലവുകൾ വഹിക്കാൻ സ്പോൺസർ വിസമ്മതിച്ചതിനെ തുടർന്ന് നടപടികൾ അനിശ്ചിതത്വത്തിലായി. തുടർന്ന് കെ.എം.സി.സി നേതൃത്വം റിയാദ് ഇന്ത്യൻ എംബസിയെ സമീപിക്കുകയും എംബസി സാമൂഹികക്ഷേമ വിഭാഗം ചെലവുകൾ ഏറ്റെടുക്കുകയുമായിരുന്നു

Tags:    
News Summary - bodies of two Indians were brought home from Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.