ജിദ്ദ: ബ്ലൂസ്റ്റാർ ക്ലബിെൻറ ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടക്കുന്ന നാലാമത് സോക്കർ ഫെസ്റ്റിൽ നിലവിലെ ചാമ്പ്യന്മാരായ ശറഫിയ്യ ട്രേഡിങ്ങ് സബീൻ എഫ്.സി, സൂപ്പർ ലീഗിെൻറ ഫൈനലിൽ പ്രവേശിച്ചു. ബ്ലൂസ്റ്റാറിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് സബീൻ എഫ്.സി ഫൈനൽ ഉറപ്പിച്ചത്. സനൂജിനെ ബ്ലൂസ്റ്റാർ പ്രതിരോധ നിരതാരം പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി സനൂജ് തന്നെ ഗോളാക്കി സബീൻ എഫ്.സിക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. തുടർന്ന് തൗഫീഖ് നേടിയ ഗോളിലൂടെ സബീൻ എഫ്.സി ആദ്യ പകുതിയിൽ രണ്ടു ഗോളിന് മുന്നിലായി. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സനൂജ് തെൻറ രണ്ടാം ഗോളിലൂടെ ഗോൾപട്ടിക പൂർത്തിയാക്കി. സനൂജ് തന്നെയാണ് കളിയിലെ മികച്ച താരം.
ആദ്യമത്സരത്തിൽ അണ്ടർ 13 വിഭാഗത്തിൽ ടാലെൻറ് ടീൻസ് എ ടീം മലർവാടി സ്ട്രൈക്കേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു. അണ്ടർ 17 വിഭാഗത്തിൽ ടാലെൻറ് ടീൻസ് ഒരു ഗോളിന് ജിദ്ദ സ്പോർട്സ് ക്ലബ് അക്കാദമിയെ തോൽപ്പിച്ചു. സെക്കൻഡ് ഡിവിഷൻ മത്സരത്തിൽ സ്നേഹ സ്പർശം ജിദ്ദ എഫ് സിയും യുണൈറ്റഡ് സ്പോർട്സ് ക്ലബും ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും സെക്കൻഡ് ഡിവിഷൻ സെമിഫൈനൽ ഉറപ്പിച്ചു. റമീസ് റിസ്‌വാൻ, മുഹമ്മദ് ഫർഹാൻ എന്നിവർ ടാലെൻറ് ടീൻസിനു വേണ്ടി അണ്ടർ 13 വിഭാഗത്തിൽ ഗോളുകൾ നേടി., അണ്ടർ 17 വിഭാഗത്തിൽ മുഹമ്മദ് ഷാഫിയാണ് ടാലെൻറ് ടീൻസിെൻറ വിജയമുറപ്പിച്ച ഗോൾ നേടിയത്. സെക്കൻഡ് ഡിവിഷൻ മത്സരത്തിൽ അമീർ ഷാനിലൂടെ ജിദ്ദ എഫ്.സി മുന്നിലെത്തിയെങ്കിലും മുഹമ്മദ് ഷാഫിയിലൂടെ യുണൈറ്റഡ് സ്പോർട്സ് ക്ലബ് സമനില നേടി. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും.
ടാലെൻറ് ടീൻസിെൻറ മുഹമ്മദ് അദ്നാൻ (അണ്ടർ 13) സൽമാൻ ഉമർ (അണ്ടർ 17) യുണൈറ്റഡ് സ്പോർട്സ് ക്ലബിെൻറ മുഹമ്മദ് ഷാഫി എന്നിവർ മികച്ച കളിക്കാർക്കുള്ള പുരസ്‌കാരത്തിന് അർഹരായി. സിഫ് ജനറൽ സെക്രട്ടറി ഷബീർ അലി ലാവ, ജംഇയ്യത്തുൽ അൻസാർ മുൻ പ്രസിഡൻറ് ഫസലുറഹ്മാൻ, സിഫ് എക്സി. അംഗം കെ. സി ശരീഫ് , സിഫ് സെക്രട്ടറി നാസർ ശാന്തപുരം എന്നിവർ മികച്ച കളിക്കാർക്കുള്ള ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സിഫ് വൈസ് പ്രസിഡൻറ് സലാം കാളികാവ്, സിഫ് സെക്രട്ടറി നാസർ ഫറോക്ക്, ഫസലുറഹ്മാൻ മേലാറ്റൂർ, സലാം മലർവാടി, വീരാൻ അൽ അറബി, സിറാജ് ബ്ലൂ സ്റ്റാർ, സൈതലവി സോക്കർ ഫ്രീക്സ്, ജാസിം ജിദ്ദ എഫ് സി, മുസ്തഫ ഇരുമ്പുഴി, അഹമ്മദ് മുസ്ലിയാരകത്ത്, അനീസ്, മുഫീദ് അത്തിമണ്ണിൽ, ഷാഫി യുണൈറ്റഡ് സ്പോർട്സ് ക്ലബ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.