മക്ക ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ രക്തം ദാനംചെയ്യുന്ന സന്നദ്ധസേവകർ
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മക്ക: ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയദിനാഘോഷ ഭാഗമായി മക്കയിലെ രണ്ട് ആശുപത്രികളിൽ സംഘടിപ്പിച്ച പ്ലാസ്മ ആൻഡ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഫൈസൽ ഹോസ്പിറ്റൽ, കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് സോഷ്യൽ ഫോറത്തിെൻറ നേതൃത്വത്തിൽ നിരവധി സന്നദ്ധസേവകർ രക്തം ദാനം ചെയ്യാനെത്തിയത്.
വനിതാ വളൻറിയർമാരടക്കം നൂറോളം പേരാണ് ദേശീയദിനത്തിൽ രണ്ട് ആശുപത്രികളിലായി രക്തം ദാനംചെയ്തത്. സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് നിജ ചിറയിൻകീഴ്, സെക്രട്ടറി ഷരീഫ് കുഞ്ഞു കോട്ടയം, വൈസ് പ്രസിഡൻറ് അബ്്ദുസ്സലാം മിർസ, വെൽഫെയർ വിങ് ഭാരവാഹികളായ ജാഫർ പെരിങ്ങാവ്, റാഫി കാനൂർ, സാലിഹ് ചങ്ങനാശ്ശേരി തുടങ്ങിയവർ കിങ് ഫൈസൽ ഹോസ്പിറ്റൽ, കിങ് അബ്്ദുൽ അസീസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.